നിരാഹാരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

single-img
23 August 2011

ദില്ലി:നിരാഹാരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി മന്മോഹൻ സിങ്ങ് അന്നാ ഹസാരയോട് അഭ്യർഥിച്ചു,ഹസാരെക്കെഴുതിയ കത്തിലൂടെയാണു പ്രധാനമന്ത്രി അന്നാ ഹസാരെയോട് നിരാഹാരം അവസാനിപ്പിക്കണമെന്ന അഭ്യർഥന നടത്തിയത്. സർക്കാരും ഹസാരെയും ഒരേ വഴിക്കാണു നീങ്ങുന്നതെന്ന് പ്രധാനമന്ത്രി,പ്രശ്നങ്ങൾ അവസാനിപ്പിക്കാമെന്ന വ്യക്തിപരമായ ഉറപ്പ് പ്രധാനമന്ത്രി നൽകി.സ്പീക്കർ അനുവദിച്ചാൽ ജന ലോക്പാൽ ബില്ല് പാർലമെന്ററി സ്റ്റാൻഡിങ്ങ് കമ്മറ്റിക്ക് അയക്കാമെന്ന് പ്രധാന മന്ത്രി. ഹസാരെയുമായുള്ള ചർച്ചക്കായി പ്രധാന മന്ത്രി പ്രണാബ് മുഖർജിയെ നിയോഗിച്ചു,6.30നു പ്രണാബ് മുഖർജിയും അന്നാ സംഘവുമായുള്ള ചർച്ച നടക്കും,കൂടിക്കാഴച പ്രണാബിന്റെ വസതിയിലായിരിക്കും നടക്കുക.അന്നാ സംഘത്തിനു വേണ്ടി ശാന്തിഭൂഷണും അരവിന്ദ് കെജ്രിവാളും ചർച്ചയിൽ പങ്കെടുക്കും.പ്രധാന മന്ത്രിയും രാഹുൽ ഗാന്ധിയുമായുള്ള ചർച്ച ദില്ലിയിൽ തുടരുകയാണു.