ആന്ധ്രയില്‍ 26എംഎല്‍എമാര്‍ രാജിവച്ചു

single-img
22 August 2011

ഹൈദരാബാദ്‌: വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗന്‍മോഹന്‍ റെഡ്‌ഡിയ്‌ക്കെതിരെയുണ്ടായ സി.ബി.ഐ അന്വേഷണത്തെ തുടര്‍ന്ന്‌ ആന്ധ്രാപ്രദേശില്‍ ജഗനെ അനുകൂലിക്കുന്ന 29 എം.എല്‍.എമാര്‍ രാജിവച്ചു.25 കോണ്‍ഗ്രസ് എം.എല്‍.എ മാരും 2 ടി.ഡി.പി എം.എല്‍.എ മാരും ഒരു പ്രജാരാജ്യം എം.എല്‍.എയുമാണ് രാജിവെച്ചത്.സ്പീക്കര്‍ സ്ഥലത്തില്ലാത്തിനാല്‍ അസംബ്ലി സെക്രട്ടറിക്കാണ് എംഎല്‍എമാര്‍ രാജി കൈമാറിയത്.

ഇതോടെ ആന്ധ്രയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും 26 എംഎല്‍എമാര്‍ രാജിവച്ചിട്ടുണ്ട്. ജഗന്റെ വീട്ടില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി തീരുമാനമുണ്ടായത്. ജഗനെതിരായ സിബിഐ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് യോഗം ആരോപിച്ചിരുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ജഗന്‍ക്യാമ്പ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

294 അംഗ ആന്ധ്ര നിയമസഭയില്‍ (ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്) കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 183 സീറ്റാണുള്ളത് – കോണ്‍ഗ്രസിന് 173 അംഗങ്ങളുണ്ട്. ഇതില്‍ 17 പേര്‍ ഈയിടെ കോണ്‍ഗ്രസില്‍ ലയിച്ച പ്രജാരാജ്യം പാര്‍ട്ടി എം.എല്‍.എമാരാണ്. എം.ഐ.എമ്മിന് ഏഴു പേരുണ്ട്. മൂന്നുപേര്‍ സ്വതന്ത്രരാണ്.