ബ്രഹ്മപുത്രയില്‍ ചൈന വലിയ അണക്കെട്ട് പണിയുന്നു

single-img
17 August 2011

ബീജിങ്: ടിബറ്റില്‍ വന്‍ ജല പദ്ധതി തുടങ്ങാന്‍ ചൈനീസ് തീരുമാനിച്ചു. സാങ്പോ എന്ന ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയിലാണ് 1.8 ബില്യന്‍ യുഎസ് ഡോളര്‍ ചെലവ് വരുന്ന പദ്ധതിക്ക് ചൈന ഒരുങ്ങുന്നത് രാജ്യത്തെ പന്ത്രണ്ടാമതു പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണു പദ്ധതി. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, കുടിവെള്ളം, വൈദ്യുതി ഉത്പാദനം തുടങ്ങി 16 മേഖലകളെ ശാക്തീകരിക്കാനാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 510 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ജലവൈദ്യുത പദ്ധതിയാണു നിര്‍മിക്കുക.അത്ര വലിയ അണക്കെട്ടല്ല ബ്രഹ്മപുത്രയില്‍ നിര്‍മിക്കുന്നതെന്നു കഴിഞ്ഞ മാര്‍ച്ചില്‍ ചൈനീസ് അധികൃതര്‍ ഇന്ത്യക്ക് ഉറപ്പു കൊടുത്തിരുന്നതാണ്. അണക്കെട്ടു നിര്‍മാണം അയല്‍രാജ്യങ്ങളായ ഇന്ത്യയെയും ബംഗ്ലദേശിനെയും ബാധിക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.