ഇ വാർത്ത പ്രണയദിന മത്സരം

February 2, 2012 1:59 am Published by :

പ്രണയത്തിന്റെ മുഖഭാവങ്ങള്‍ കാലാകാലങ്ങളില്‍ മാറിമറിയുകയാണ്. ആത്മാര്‍ത്ഥപ്രണയം, അനശ്വരപ്രണയം എന്നിവയൊക്കെ വെറും വാക്കുകളായി മാത്രം മാറുന്ന വര്‍ത്തമാന കാലം. വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന പ്രണയദിനത്തിന് ഒരു റോസാപുഷ്പത്തിന്റെ കൈമാറ്റത്തില്‍മാത്രമൊതുങ്ങുന്ന പ്രണയകാലം…. ആസ്വാദ്യതയില്ലാത്ത നവീന പ്രണയയുഗം…

കഴിഞ്ഞുപോയ കാലങ്ങള്‍ക്കപ്പുറത്ത് പ്രൈമറിസ്‌കൂളില്‍ നിന്നും കൂടെ വരുന്ന പാവാടക്കാരിയോട് തോന്നിയിരുന്ന പേരില്ലാത്ത നിഷ്‌കളങ്ക വികാരവും ഹൈസ്‌കൂളിന്റെ ക്ലാസ്മുറിക്കുള്ളില്‍ കണ്ണോടുകണ്ണ് പറഞ്ഞിരുന്ന അനുരാഗവും കോളേജിന്റെ ഇടനാഴികളില്‍ പ്രണയലേഖനങ്ങളും കൂടെ ഹൃദയവും കൈമാറിയുള്ള യഥാര്‍ത്ഥപ്രണയമെന്ന വികാരവും ഇന്ന് ഓര്‍മ്മപ്പെടുത്തല്‍ മാത്രമാകുന്നു. കാലത്തിനൊപ്പം സഞ്ചരിക്കുന്ന മനുഷ്യര്‍ സ്വന്തം ഹൃദയങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന കള്ളത്തരങ്ങള്‍ സ്വന്തം സ്വത്വബോധം നഷ്ടപ്പെടുത്തിയത് തിരിച്ചറിയാന്‍ വൈകുന്നു…

മലയാളത്തിലെ പ്രമുഖ വാര്‍ത്ത വെബ്‌സൈറ്റായ evartha.in കാലത്തിനു പിന്നിലേക്കൊന്നു സഞ്ചരിക്കുകയാണ്. പ്രണയമെന്ന വികാരം മനസ്സിനെ ആര്‍ദ്രമാക്കുന്ന നിമിഷം മുതല്‍ വേര്‍പാടിന്റെ വേദനകള്‍വരെ നിറഞ്ഞുതുളുമ്പുന്ന ആ പഴയകാലത്തേക്ക്…. കൂടെ evartha.in നിങ്ങളെയും ക്ഷണിക്കുന്നു.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം… പഴയകാലത്തിന്റെ പ്രണയ ഓര്‍മ്മകളെ തിരികെ കൊണ്ടുവരുന്ന ഒരു പ്രണയലേഖനം. അതല്ലെങ്കില്‍ പ്രണയത്തിന്റ സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഒരു ഫോട്ടോഗ്രാഫ്. അത് ഞങ്ങള്‍ക്കയക്കൂ. നിങ്ങളെ കാത്തിരിക്കുന്നത് ഒട്ടനവധി സമ്മാനങ്ങള്‍….

നിബന്ധനകള്‍:

1. പ്രണയലേഖനം പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്ത് അയക്കുകയോ അതല്ലെങ്കില്‍ ടൈപ്പുചെയ്ത് അയക്കുകയോ ആകാം.

2. ഫോട്ടോകള്‍ മൊബൈല്‍, ഡിജിറ്റല്‍, പ്രൊഫഷണല്‍ കാമറകളിലെടുത്തതാകാം. എന്നാല്‍ വളരെ വ്യക്തതയുള്ളതായിരിക്കേണ്ടതാണ്.

3. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം ഫോട്ടോകൂടെ അയക്കേണ്ടതാണ്.

3. പ്രണയലേഖനങ്ങളും ഫോട്ടോകളും ഇവിടെ നിന്ന് അപ്ലോഡ് ചെയ്യാം. ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12

4.സമ്മാനാര്‍ഹമായ സൃഷ്ടികളെ ഫെബ്രുവരി 14 പ്രണയദിനത്തില്‍ പ്രഖ്യാപിക്കുകയും പ്രസ്തുത സൃഷ്ടികള്‍ evartha.in ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതായിരിക്കും.

[contact-form-7 id=”12844″ title=”love”]