ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത്

വിളപ്പില്‍ശാല പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി പറഞ്ഞു. ഏതു സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും.