ഭക്ഷണവും വെള്ളവും കിട്ടാതെ ഉള്‍ക്കടലില്‍ അകപ്പെട്ട ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന രക്ഷപ്പെടുത്തി

ഉള്‍ക്കടലില്‍പ്പെട്ട ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന രക്ഷിച്ച് തീരത്ത് എത്തിച്ചു. രാമേശ്വരത്തുനിന്നും തിങ്കളാഴ്ചയാണ് ഇവര്‍ മീന്‍പിടിക്കാന്‍ ട്രോളറില്‍ കടലില്‍പോയത്.