ആന്ധ്രയിൽ വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ഡാമിൽ വിള്ളൽ; 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഇന്നലെ പുലര്‍ച്ചയോടെയാണ് അണക്കെട്ടിൽ ചോര്‍ച്ച തുടങ്ങിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ ഒഴിപ്പിക്കുകയുംചെയ്യുകയായിരുന്നു.