ദില്ലിയില്‍ ഫ്ലിപ്കാര്‍ട്ട് ജീവനക്കാരി വെടിയേറ്റുകൊല്ലപ്പെട്ടു

single-img
31 January 2023

ദില്ലി: ദില്ലിയില്‍ ഫ്ലിപ്കാര്‍ട്ട് ജീവനക്കാരി വെടിയേറ്റുകൊല്ലപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അക്രമികളുടെ വെടിയേറ്റത്.

ദില്ലിയിലെ പശ്ചിംവിഹാറില്‍ 32കാരിയായ ജ്യോതിയാണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഫ്ലിപ്കാര്‍ട്ടിന്റെ കൊറിയര്‍ വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഇരുചക്ര വാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്ന് ഭര്‍ത്താവ് ദീപക് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഡിസിപി ഹരേന്ദ്ര സിങ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ കര്‍ശന നടപടിയെടുക്കുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.