സോമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരേ ആക്രമണം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

സോമാലിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേര്‍ക്ക് അല്‍ക്വയ്ദ ബന്ധമുള്ള ഷബാബ് ഗ്രൂപ്പിലെ തീവ്രവാദികള്‍ നടത്തിയ പീരങ്കി ആക്രമണത്തില്‍ അടുത്തുള്ള അഭയാര്‍ഥി ക്യാമ്പിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. കൊട്ടാരത്തിനു നേര്‍ക്കു …

ബ്രിട്ടന്‍ ഇന്ത്യക്കുള്ള സഹായം നിര്‍ത്തലാക്കുന്നു

സാമ്പത്തികമായി മുന്നേറുന്ന ഇന്ത്യയ്ക്ക് ദാരിദ്ര്യനിര്‍മാര്‍ജനത്തിനും മറ്റുമായി നല്‍കിവരുന്ന സഹായം നിര്‍ത്തലാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള കരാര്‍ പ്രകാരം 2015 വരെ ഇന്ത്യക്കു സഹായം നല്‍കും. …

പാക്കിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 51 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സൈന്യത്തിന്റെ വ്യോമാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി പാക്കിസ്ഥാനില്‍ 51 തീവ്രവാദികളും നാലു പട്ടാളക്കാരും കൊല്ലപ്പെട്ടു.ഒരക്കാസി, ഖുറം മേഖലകളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ ഇന്നലെ 26 തീവ്രവാദികള്‍ക്കു ജീവഹാനി നേരിട്ടു. ഈ മാസം …

പാസ്റ്റര്‍ ജോവാഹിം ഗൗക്ക് ജര്‍മന്‍ പ്രസിഡന്റ്

ജര്‍മന്‍ റിപ്പബ്‌ളിക്കിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി പാര്‍ട്ടിരഹിതനും ഇവാഞ്ചലിക്കല്‍ പാസ്റ്ററുമായ ജോവാഹിം ഗൗക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഭരണ-പ്രതിപക്ഷപാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥിയായിരുന്നു ഗൗക്ക്. ഞായറാഴ്ച ജര്‍മന്‍ പാര്‍ലമെന്റിന്റെ (റൈഷ്ടാഗ്) സമ്പൂര്‍ണ സമ്മേളനത്തില്‍ 1,240 …

ആസ്‌ത്രേലിയന്‍ സെനറ്റിലേക്ക്  വിക്കി ലീക്സ് സ്ഥാപകൻ  ആസാഞ്ചും.

ആസ്‌ത്രേലിയന്‍ സെനറ്റിലേക്ക് ഉള്ള മത്സരത്തിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ ആസാഞ്ചും.ഇപ്പോള്‍ ബ്രിട്ടനില്‍ വീട്ടുതടങ്കലില്‍ വിചാരണ നേരിടുകയാണ് ആസ്‌ത്രേലിയന്‍ പൗരനായ അസാഞ്ച്.വിക്കിലീക്സാണു ട്വിറ്ററിലൂടെ അസാഞ്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്. …

ഒബാമയെ വധിക്കാനും ലാദനു പദ്ധതിയുണ്ടായിരുന്നു എന്നു റിപ്പോർട്ട്.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ വധിക്കാന്‍ ഒസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പാകിസ്ഥാനിലെ അബോട്ടാബാദിലെ ലാദന്റെ ഒളിതാവളം ആക്രമിച്ചപ്പോള്‍ യു …

യു.എന്‍ നിരോധം അവഗണിച്ച് ഉത്തരകൊറിയ റോക്കറ്റ് പരീക്ഷിക്കുന്നു

യുഎന്‍ രക്ഷാസഭയുടെ നിരോധനം അവഗണിച്ച് ഉത്തര കൊറിയ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നു. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനാണ് അടുത്തമാസം റോക്കറ്റ് വിക്ഷേപിക്കുന്നതെന്ന് ഉത്തരകൊറിയന്‍ അധികൃതര്‍ അവകാശപ്പെട്ടു. രാജ്യശില്പി കിം ഇല്‍ …

സിറിയയില്‍ വീണ്ടും കൂട്ടക്കൊല

വിമതരില്‍നിന്നു തിരിച്ചുപിടിച്ച ഇഡ്‌ലിബ് നഗരത്തില്‍ സിറിയന്‍ സേന ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരേ അക്രമം തുടരുന്നു. നാല്പത്തിയഞ്ചോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ആയിരത്തോളം അഭയാര്‍ഥികളെ ടര്‍ക്കിയിലേക്കു പായിച്ചു. കൊല്ലപ്പെട്ടവരില്‍ 23 …

ഇറാനെ ആക്രമിക്കുമെന്ന് ചൈനയോട് ഇസ്രായേല്‍

ആണവപദ്ധതിയുമായി മുന്നോട്ടു പോകുന്ന ഇറാനെ ആക്രമിച്ചേക്കുമെന്ന് ഇറാന്റെ ഉറ്റ സുഹൃത്തായ ചൈനയ്ക്ക് ഇസ്രയേല്‍ സൂചന നല്കി. ഇറാന്റെ നടപടിയില്‍ തങ്ങള്‍ക്കുള്ള ഉത്കണ്ഠ ഇസ്രയേല്‍ ചൈനയെ അറിയിച്ചു. തങ്ങളുടെ …

ഭരണഘടനാ ലംഘനത്തേക്കാള്‍ ഭേദം ജയില്‍: ഗീലാനി

പ്രസിഡന്റ് സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിച്ച് ഭരണഘടനാ ലംഘനം നടത്തുന്നതിനേക്കാള്‍ ജയിലില്‍ പോകാനാണു താന്‍ തയാറെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഗീലാനി വ്യക്തമാക്കി. ഭരണഘടനാലംഘനം നടത്തിയാല്‍ മരണ ശിക്ഷയാണു ലഭിക്കുന്നതെന്ന് …