യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന ്‌വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.16 വയസുള്ള പെണ്‍കുട്ടിയും 14 വയസുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.ലോസ് ഏഞ്ചല്‍സിന് സമീപം സാന്റെ ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌ക്കൂളിലാണ് സംഭവം.

നോര്‍ത്ത് കരോലിനയിലെ വാഹനാപകടം; ജൂലി എബ്രഹാം, മകന്‍ നിക്കൊളാസ് എബ്രഹാം എന്നിവര്‍ മരിച്ചു

അപകടം നടക്കുമ്പോള്‍ പിക്കപ്പിലുണ്ടായിരുന്ന ഒരു ഗര്‍ഭിണിയുൾപ്പെടെ വേറെ രണ്ടു പേർക്കും പരുക്കേറ്റു.

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; 1,80,000 ത്തോളം പേരെ ഒഴിപ്പിച്ചു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടു തീ നിയന്ത്രണവിധേയമായില്ല. പ്രദേശത്ത് ശക്തമായ കാറ്റു വീശുന്നതിനാല്‍ തീ പടരുകയാണ്. ഭരണകൂടത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് 1,80,000 പേരെ ഒഴിപ്പിച്ചു.

കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീ; പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടു തീ പടരുന്നു. ജനവാസ മേഖലകളിലേക്ക് തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തുള്ള 50000 പേരോട് മാറിത്താമസിക്കാന്‍ ഭരണകൂടം അറിയിച്ചു . തീ പടരാന്‍ സാധ്യതയുള്ള മേഖലകളില്‍ റെഡ് ഫ്‌ലാഗ് അലര്‍ട്ട് പ്രഖ്യാപിച്ചു.

യുഎസില്‍ വിമാനം ഹാര്‍ബറില്‍ ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

അമേരിക്കയില്‍ വിമാനം ലാന്റ് ചെയ്യുന്നതിനിടെ യുണ്ടായ ആപകടത്തില്‍ ഒരാള്‍ മരിച്ചു. വിമാനം റണ്‍വെയിലൂടെ നിര്‍ത്താന്‍ കഴിയാതെ പാഞ്ഞാണ് അപകടം ഉണ്ടായത്. 42 പേര്‍ക്ക് പരിക്കേറ്റു.

വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും പൊരുത്തപ്പെടും. നിങ്ങളുടെ സാങ്കേതിക വിദ്യയും ഞങ്ങളുടെ പ്രാഗത്ഭ്യവും ലോകത്തെ തന്നെ മാറ്റി മറിക്കും. നിങ്ങളുടെ ആവരണവും ഞങ്ങളുടെ നൈപുണ്യവും ആഗോള സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കും. വിസ്താരമുള്ള ഒരു വിപണിയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് കടന്ന് വരണം.’

ഹൗഡി മോദി പരിപാടി വന്‍ വിജയം; ചര്‍ച്ചയായത് കശ്മീരും, ഭീകരവാദവും, ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് മോദി

അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള
ട്രംപിന്റെ നീക്കവും, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ ട്രംപിന്റെ പിന്തുണ നേടാനുള്ള മോദിയുടെ നീക്കവും ഹൂസ്റ്റണിലെ വേദിയില്‍ പ്രകടമായിരുന്നു. പാക്കിസ്ഥാനെ കടന്നാക്രമിച്ച് മോദി ഭീകരവാദം ചര്‍ച്ചാവിഷയമാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ട്രംപിന്റെ വാഗ്ദാനവും.

ഹൗഡി മോഡി പരിപാടിയില്‍ ട്രംപ് പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരവേല്‍ക്കാനായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോഡി പരിപാടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും.

അമേരിക്കയിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ഹിലാരി ക്ലിന്റണ്‍ മുന്നില്‍; ഹിലാരിക്കായി വരാണസിയിലും ട്രംപിനായി മുംബൈയിലും ക്ഷേത്രങ്ങളില്‍ പൂജ

  മുംബൈ/വരാണസി: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ അവസാനവട്ട സര്‍വേകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ് വ്യക്തമായ മുന്‍തൂക്കം. പല സര്‍വേകളിലും അഞ്ച് …