കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍; അന്വേഷണം ആരംഭിച്ചു

കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ തന്ത്ര പ്രധാന സ്ഥലങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്.

സൗദിയില്‍ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ടാക്‌സികളില്‍ ഇനി സൗജ്യന്യ യാത്ര

സൗദിയിലെ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ടാക്‌സികളില്‍ ഇനി സൗജന്യയാത്ര നടത്താം. ടാക്‌സികളില്‍ മീറ്റര്‍ റീഡിംഗ് മെഷീന്‍ നിര്‍ബന്ധമാക്കി നിയമം പുറത്തിറക്കി.

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

സൗദിയില്‍ ഇനിമുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയവും, മുന്‍സിപ്പല്‍ ഗ്രാമമന്ത്രാലയങ്ങളും ഇക്കാര്യത്തില്‍ അനുമതി നല്‍കി.

സൗദി അരാംകോയിലെ എണ്ണ ഉല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലാകുന്നു

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദി അരാംകോയിലെ എണ്ണ ഉല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലാകുന്നു.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി അ​ജി​ത് ഡോ​വ​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ സൗ​ദി സ​ന്ദ​ര്‍​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ജി​ത് ഡോ​വ​ലി​ന്‍റെ സ​ന്ദ​ര്‍​ശം. കശ്മീര്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​മ്രാ​ന്‍ ഖാ​ന്‍ സൗ​ദി രാ​ജ​കു​മാ​ര​നെ ക​ണ്ടി​രു​ന്നു. കശ്മീ​രി​ലെ ഇ​ന്ത്യ​ന്‍ നീ​ക്ക​ങ്ങ​ളോ​ട് സൗ​ദി രാ​ജ​കു​മാ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണം ഉണ്ടാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇറാനെ പിണക്കിയാല്‍ ഇന്ധനവില സങ്കല്‍പ്പത്തിനപ്പുറം കടക്കും: മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍

ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, ഇന്ധന വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്തത്ര വലിയ നിരക്കിലേക്ക് ഉയരുകയും ചെയ്യുമെന്നും സൗദി രാജകുമാരന്‍ വ്യക്തമാക്കി.

അരാംകോ ഡ്രോണ്‍ ആക്രമണം; കുവൈറ്റിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

കുവൈറ്റ് സിറ്റിക്കടുത്ത് കഴിഞ്ഞ ദിവസം അജ്ഞാത ഡ്രോണ്‍ പറന്നത് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും കുവൈറ്റ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തിന് പുറത്തെ ആദ്യ നെഹ്‌റു ട്രോഫി വള്ളംകളിക്ക് റാസല്‍ഖൈമയില്‍ തുടക്കം; ടീം ചമ്പക്കുളത്തിന് കിരീടം

കേരളത്തിനു പുറത്തുനടക്കുന്ന ആദ്യ നെഹ്‌റു ട്രോഫി വള്ളംകളിക്ക് റാസല്‍ഖൈമയ്ല്‍ വേദിയെരുങ്ങി. കേരള സര്‍ക്കാരിന്റെസഹകരണത്തോടെ റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് ആണ് മത്സരം അരങ്ങേറിയത്.

ഭിന്നശേഷിയുളള കുട്ടികള്‍ക്കായി സ്‌കൂൾ തുറന്ന് മാതൃകയായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍

യുഎഇയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി സ്‌കുള്‍ തുറന്ന് മാതൃകയായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍.ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ അരികുവല്‍ക്കരിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്‌ക്കുള്‍ തുറന്നത്.

സൗദിയില്‍ എണ്ണയുല്‍പാദനം കുറഞ്ഞു; ഇന്ധനവില ഉയരാന്‍ സാധ്യത, ആശങ്കയോടെ ഇന്ത്യ

ഇന്ത്യയിലെ ഇന്ധന വിനിയോഗം പ്രധാനമായും സൗദിയെ ആശ്രയിച്ചാണ്. എണ്ണയുടെ വരവ് കുറഞ്ഞാല്‍ ഇന്ത്യയില്‍ ഇന്ധനവില ഉയരും. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് അത് കടുത്ത വെല്ലുവിളിയാകും.