ദേഹപരിശോധന: മീരാ കുമാര്‍ ഉക്രെയിന്‍ സന്ദര്‍ശനം റദ്ദാക്കി

സുരക്ഷാ പരിശോധനകളില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നു സര്‍ക്കാര്‍ അറിയച്ചതിനെ തുടര്‍ന്നു ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറും സംഘവും ഉക്രെയിന്‍ സന്ദര്‍ശനം റദ്ദാക്കി. ദേഹപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഒഴിവാക്കാനാകില്ലെന്നാണ് ഉക്രയിന്‍ …

അച്ചടക്കലംഘനം പൊറുക്കാന്‍ ആവില്ല: രാഹുല്‍ ഗാന്ധി

പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷയുടേതു മൃദുസമീപനമായിരിക്കാം.എന്നാല്‍, താന്‍ അങ്ങനെയല്ലെന്നും അച്ചടക്കരാഹിത്യം വച്ചുപൊറുപ്പിക്കില്ലെന്നും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായ …

ഷീലാ ദീക്ഷിതിനു ലോകായുക്തയുടെ വിമര്‍ശനം, 11 കോടി തിരിച്ചുപിടിക്കാന്‍ നിര്‍ദേശം

തെരഞ്ഞെടുപ്പുവേളയില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കി പൊതുധനം ദുരുപയോഗപ്പെടുത്തി പരസ്യപ്രചാരണം നടത്തിയതിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനു ലോകായുക്തയുടെ വിമര്‍ശനം. ചെലവഴിച്ച പണം ഷീലാ ദീക്ഷിതില്‍ നിന്നോ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നോ …

മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസിന്റെയോ രാജ്യത്തിന്റെയോ നേതാവല്ല: സുഷമ സ്വരാജ്

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ നേതാവല്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. യുപിഎയ്ക്ക് പ്രത്യേകിച്ച് ഒരു നേതാവില്ല. യുപിഎ ഘടകകക്ഷികള്‍ പ്രധാനമന്ത്രിയെ ഇരുത്തി ചര്‍ച്ച …

ബ്രഹ്മോസ് മിസൈല്‍ പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ കപ്പലില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു. ഗോവന്‍തീരത്ത് ഐഎന്‍എസ് തര്‍കാഷ് എന്ന യുദ്ധക്കപ്പലില്‍നിന്ന് ഇന്നലെ രാവിലെ പതിനൊന്നിനാണു …

ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഒത്തുകളിയില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിസിസിഐയോട് നിര്‍ദേശിക്കുകയും ചെയ്തു. ഒത്തുകളിയെക്കുറിച്ച് പരിശോധിക്കാന്‍ …

കല്‍ക്കരിപ്പാടം കേസ്: എസ്പി വിവേക് ദത്തിനെ നീക്കണമെന്നു സിബിഐ

അഴിമതിക്കേസില്‍ അറസ്റ്റിലായ എസ്പി വിവേക് ദത്തിനെ കല്‍ക്കരിപ്പാടം അഴിമതി അന്വേഷണ സംഘത്തില്‍നിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ദത്ത് അറസ്റ്റിലായ സാഹചര്യം പരിഗണിച്ച് 33 പേരുള്ള കല്‍ക്കരിപ്പാടം …

ജയില്‍നിറയ്ക്കല്‍ സമരത്തിനു ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തെരഞ്ഞടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നു. യുപിഎയുടെ ഒമ്പതു വര്‍ഷത്തെ ഭരണപരാജയങ്ങളും അഴിമതിയും ഉയര്‍ത്തിക്കാട്ടാന്‍ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിനുള്ള …

ഇന്ത്യയുടെയും ചൈനയുടെയും ഉയര്‍ച്ച ലോകത്തിനു ഗുണകരം: മന്‍മോഹന്‍

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷംപ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങളും …

കുമാരസ്വാമി ജെഡി-എസ് നിയമസഭാകക്ഷി നേതാവ്

കര്‍ണാടകയില്‍ ജനതാദള്‍-എസ് നിയമസഭാകക്ഷി നേതാവായി എച്ച്.ഡി. കുമാരസ്വാമിയെ തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയാണു കുമാരസ്വാമിയെ നേതാവായി തെരഞ്ഞെടുത്തത്. ജെഡി-എസിന് നിയമസഭയില്‍ 40 അംഗങ്ങളുണ്ട്. ലോക്‌സഭാംഗമായ കുമാരസ്വാമി എംപി സ്ഥാനം രാജിവയ്ക്കും.