ഭൂകമ്പം:മരണം 72 ആയി

ഗാങ്‌ടോക്:വടക്കു കിഴക്കന്‍ സംസ്ഥനങ്ങളെയും ഉത്തരേന്ത്യയേയും പിടിച്ചുലച്ച ശക്തമായ ഭൂചലനത്തിൽ 72 മരണം.വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍മാത്രം 41 പേര്‍ മരിച്ചു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.കനത്ത മഴയും മണ്ണിടിച്ചിലുംമൂലം …

നരേന്ദ്രമോഡി നിരാഹാരം അവസാനിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മൂന്നു ദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. അതിനു ശേഷം അനുയായികളെ അഭിസംബോധന ചെയ്യവേ തന്റെ ദൗത്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇന്ത്യയെ …

ഡെല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ മലയാളിയുമുണ്ടെന്ന് സൂചന.

ഡെല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ മലയാളിയുമുണ്ടെന്ന് സൂചന ലഭിച്ചു. സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘടനയായ ഹുജിയുടെ നേതാവ് അമീറിനെ കാശ്മീരില്‍ വച്ച് അറസ്റ്റ ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇതിനെപ്പറ്റിയുള്ള …

അമര്‍സിംഗിന് ജാമ്യം

വോട്ടിന് കോഴ വിവാദത്തില്‍ അമര്‍സിംഗിന് ജാമ്യം അനുവദിച്ചു. റിമാന്റ് കാലാവധി അവസാനിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യപരമായ സ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കൊച്ചി മെട്രോയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്ക് അനുമിതി നല്‍കിയതായി കേന്ദ്ര ആസൂത്രണക്കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‌ടേക് സിംഗ് ആലുവാലിയ അറിയിച്ചു. പദ്ധതിക്ക് ആസൂത്രണക്കമ്മീഷന്‍ തടസ്സം നില്‍ക്കില്ലെന്നും ആലുവാലിയ വ്യക്തമാക്കി. പദ്ധതി …

മുംബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാതൃകയില്‍ മുംബൈ വിമാനത്താവളത്തില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്‌ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഛത്രപതി ശിവാജി അന്താരാഷ്ട്ര …

രാമനാഥപുരം വെടിവെയ്പ്പ്: മരണം ആറായി

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ദലിത് നേതാവും തമിഴക മക്കള്‍ മുന്നണി പ്രസിഡന്റുമായ ജോണ്‍ പാണ്ഡ്യനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. …

വര്‍ഗീയ കലാപം തടയല്‍ ബില്ലിനു സാധ്യത മങ്ങി

ന്യൂഡല്‍ഹി: വര്‍ഗീയ കലാപ നിയന്ത്രണ ബില്‍ നിയമമാക്കാനുള്ള സാധ്യതയ്ക്കു മങ്ങല്‍. ബില്ലിലെ ചില വ്യവസ്ഥകളില്‍, ബിജെപിയോടൊപ്പം യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പരസ്യമായ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. …

മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ അടിയന്തര സഹായം

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നാലു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപയും സാരമായ പരിക്കേറ്റവര്‍ക്ക് …

ദില്ലി സ്‌ഫോടനം; ഉത്തരവാദിത്വം 'ഹുജി' ഏറ്റെടുത്തു.

ദില്ലി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹുജി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനസമയത്തുള്ള ഈ സ്‌ഫോടനം ഇന്ത്യയേയും ബംഗ്ലാദേശിനേയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് …