Movies • ഇ വാർത്ത | evartha

‘മാമാങ്കം’; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. എം പദ്മകുമാറാണ് മാമാങ്കത്തിന്റെ സംവിധായകന്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം ജയചന്ദ്രന്‍ സംഗീതം ഒരുക്കുന്നു. ശ്യാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.

‘ഞാന്‍ തേടും താരം’; ഡ്രൈവിങ് ലൈസന്‍സിലെ ആദ്യഗാനമെത്തി

പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു.’ഞാന്‍ തേടും താരം’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്

ഒരു ആര്‍ട്ടിസ്റ്റ് എന്ന് പറഞ്ഞാല്‍ കളിമണ്ണ് പോലെ; രൂപാന്തരപ്പെടുത്താന്‍ സാധിക്കണം: രജിഷ വിജയന്‍

ഒരു കഥാപാത്രത്തിനായി മുടി മുറിക്കുക എന്ന് പറഞ്ഞാല്‍ മുടി മുറിക്കുക. തല മൊട്ടയടിക്കുകയെന്നു പറഞ്ഞാല്‍ മൊട്ടയടിക്കുക.

റിലീസിനൊരുങ്ങി മാമാങ്കം; ആരാധകര്‍ക്ക് മൂവി വൗച്ചറുമായി അണിയറപ്രവര്‍ത്തകര്‍

ബുക്ക് മൈ ഷോയില്‍ നിന്ന് 200 രൂപയുടെ മാമാങ്കം മൂവി വൗച്ചര്‍ വാങ്ങിയാല്‍ മാമാങ്കം ടിക്കറ്റിന് 100 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഡിസംബര്‍ 5 വരെ മൂവി വൗച്ചര്‍ സ്വന്തമാക്കുന്ന വര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. ബുക്ക് മൈ ഷോ ആപ്പില്‍ നിന്നും വൗച്ചര്‍ സ്വന്തമാക്കാം. ഈ വൗച്ചര്‍ നിങ്ങളുടെ രജിസ്റ്റേഡ് ഇമെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പരില്‍ വരും. ഇതിലെ വൗച്ചര്‍ കോഡ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയാല്‍ 100 രൂപ ഇളവ് ലഭിക്കും.

ആദ്യമായി മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി മഞ്ജു വാര്യര്‍

മമ്മൂട്ടി ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാനൊരുങ്ങുകയാണ് മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം മഞ്ജു എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

‘മാമാങ്കം’; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യും.

നടി മോളി കണ്ണമാലിയുടെ ചികിത്സാ ചെലവ് മമ്മൂട്ടി ഏറ്റെടുക്കുന്നു

കഴിഞ്ഞ ദിവസം നടന്‍ ബിനീഷ് ബാസ്റ്റിന്‍ മോളിയെ കാണാന്‍ എത്തിയപ്പോഴാണ് മമ്മൂട്ടി തന്നെ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത കാര്യം മോളി പറഞ്ഞത്.

‘അപരാജിത അയോധ്യ’; അയോധ്യ വിഷയത്തെ സിനിമയാക്കാന്‍ കങ്കണ റണൗത്ത്

ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിജയ ചിത്രമായ ബാഹുബലി ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദാണ്.

അമ്മയെ മേക്കപ്പിലാണോ അല്ലാതെയാണോ ഇഷ്ടമെന്ന് ആരാധകന്‍; രസകരമായ മറുപടിയുമായി ആര്യയുടെ മകൾ

ഭാവിയിൽ ഏത് പ്രൊഫഷനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അമ്മയുടെ പ്രൊഫഷനാണെന്നും റോയ മറുപടി പറയുന്നു.

ഗോവൻ ചലച്ചിത്രമേളയിലെ പരിപാടിയ്ക്കിടെ ഹിന്ദിയിൽ സംസാരിക്കണമെന്ന് പറഞ്ഞയാൾക്ക് താപ്സിയുടെ മറുപടി

ഗോവൻ ചലച്ചിത്രമേളയിലെ പരിപാടിയ്ക്കിടെ ഹിന്ദിയിൽ സംസാരിക്കാൻ പറഞ്ഞ പ്രേക്ഷകന്റെ ആവശ്യം നിരസിച്ച് നടി താപ്സി പന്നു