Movies • ഇ വാർത്ത | evartha

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; ഫാന്‍സ് അസോസിയേഷനായ ‘രജനി മക്കള്‍ മന്‍ട്രം’ രാഷ്ട്രീയപാര്‍ട്ടിയായി മാറും

തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ തയ്യാറാക്കാന്‍ സംസ്ഥാനത്തെ രണ്ട് ബിജെപി നേതാക്കളുമായി രജനികാന്ത് ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്‌പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് വിമാനത്തിലേ ക്ക് കയറുന്ന സമയത്ത് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടു കയായിരുന്നു. സഹയാത്രികരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരുടെ നേതൃത്വത്തില്‍ താരത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.

മാമാങ്കം യുഎസ്-കാനഡ റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചരിത്രകഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം എം പദ്മകുമാറാണ്. പഴശിരാജയ്ക്കു ശേഷം മമ്മൂട്ടി ചരിത്ര പുരുഷനായെത്തുന്ന ചിത്രമാണ് മാമാങ്കം. നാലു ഭാഷകളിലായി എത്തുന്ന സിനിമ ലോകമെമ്ബാടുമായി വലിയ റിലീസിനായിട്ടാണ് തയ്യാറെടുക്കുന്നത്. മാമാങ്കത്തിന്റെ യുഎസ് കാനഡ റൈറ്റ്‌സിനെക്കുറിച്ചുളള പുതിയ വിവരം പുറത്തുവന്നിരുന്നു.

ഒമര്‍ലുലു ചിത്രം ‘ധമാക്ക’യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. ധമാക്കയുടെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കും ഗാനവും ട്രെയ്‌ലറിനുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മൂത്തോന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോന്‍.ചിത്രത്തിന്റെ പുതിയ മേക്കിംങ് വീഡിയോ പുറത്തിറങ്ങി.പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തി നെത്തി.വ്യത്യസ്ത അവതരണ ശൈലികൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്.

ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി; ഒടിയന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരില്‍ നിന്ന് മൊഴിയെടുക്കും

സെറ്റില്‍ കേക്കു മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.ഇതേ തുടര്‍ന്നാണ് കേക്കു മുറിച്ച് സമയത്ത് സെറ്റിലുണ്ടായവരില്‍ നിന്നും വിശദമായി മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

അഭിനയ കാര്യത്തില്‍ കൊതിപ്പിക്കുന്നത് രണ്ട് നടിമാർ; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

പാര്‍വതിയെ എന്നെങ്കിലും എന്റെ അടുത്തു കിട്ടായാല്‍ ചോദിക്കണം എന്ന് വിചാരിച്ച ഒരു ചോദ്യമുണ്ട്.

‘ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്’… അയ്യപ്പഭക്തന്മാര്‍ക്ക് ആശംസ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

സുപ്രീം കോടതിയുടെ ശബരിമല യുവതിപ്രവേശന വിധി പുറത്തുവന്നതിന് പിന്നാലെയണ് താരം ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

കിടിലന്‍ മേക്കോവറുമായി റാണുമണ്ഡല്‍;അമ്പരന്ന് സോഷ്യല്‍ മീഡിയ

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിനു പിന്നില്‍.
പാര്‍ട്ടി വെയര്‍ ലുക്കില്‍ ഇളം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച്‌ എലഗന്റ് ഹെയര്‍ സ്‌റ്റൈലില്‍ റാണുവിനെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുകയാണ് സന്ധ്യ.