Local News • ഇ വാർത്ത | evartha

ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

രാത്രി വീട്ടിലേക്കു പോകുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. തട്ടത്തുമല പറണ്ടക്കുഴി സ്വദേശി സഞ്ജുവാണ് കൊല്ലപ്പെട്ടത്. അയല്‍ വാസിയായ ഷിബുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പിന്നില്‍ അശ്ലീല വീഡിയോ റാക്കറ്റ്

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. പട്ടത്തെ ട്യൂഷന്‍ സെന്ററിനു മുന്നില്‍ നിന്നാണ് വിദ്യാര്‍ഥിയെ ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. അശ്ലീല വീഡിയോ കാണാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

മലപ്പുറത്ത് കടലില്‍ കുഴിച്ചിട്ട ബൈക്ക് കടല്‍ ക്ഷോഭത്തില്‍ പുറത്തെത്തി

ബൈക്ക് കടലില്‍ തള്ളിയെന്നൊയിരുന്നു നാട്ടിലെ പ്രചാരണം. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണല്‍ത്തിട്ടയില്‍ തിരയടിച്ചു കയറിയതോടെയാണ് ബൈക്ക് പുറത്തു കണ്ടത്. തിരൂര്‍ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.

യാത്രക്കാരൻ രക്തം ഛർദ്ദിച്ചു; ജീവൻ രക്ഷിക്കാൻ ആംബുലൻസായി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്

യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ‘ആംബുലൻസായി’. യാത്രയ്ക്കിടയിൽ രക്തം ഛർദ്ദിച്ച് ബോധരഹിതനായ ചെങ്ങന്നൂർ ചെറിയനാട് കല്ലുംപുറത്ത് വിനോദി(50)ന്റെ ജീവനാണു ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷിച്ചത്

വിരണ്ടോടിയ എരുമയുടെ ‘ജെല്ലിക്കെട്ട്’: ഒടുവിൽ എലിഫന്റ് സ്ക്വാഡിന്റെ മയക്കുവെടി

കോട്ടയം: തിരുവല്ലയിൽ വിരണ്ടോടിയ എരുമയെ ബന്ധിച്ചത് എലിഫന്റ് സ്ക്വാഡെത്തി മയക്കുവെടി വെച്ച ശേഷം. ലിജോ ജോസ് പെലിശ്ശേരിയുടെ ജെല്ലിക്കെട്ട് സിനിമയിലെപ്പോലെ അഞ്ചുദിവസത്തോളം നാട്ടുകാരെ വട്ടം ചുറ്റിച്ച എരുമയെയാണ് ജില്ലാ കളക്ടറുടെ അനുമതിയോടെ മയക്കുവെടിവെച്ച് വീഴ്ത്തിയത്

സിമ്പിളായി കളർ പ്രിന്ററിൽ കള്ളനോട്ടടി; വിതരണം മദ്യപർക്കിടയിൽ; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

കളർ പ്രിന്ററും കട്ടിങ് മെഷീനും ഉപയോഗിച്ച് വീട്ടിൽ കള്ളനോട്ടുകൾ പ്രിന്റ് ചെയ്ത ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ കൊളത്തൂർ ഹരി എന്ന കൊളത്തൂർ തൈവളപ്പിൽ ഹരിദാസ് പിടിയിൽ

തിരുവനന്തപുരത്ത് അഞ്ചേമുക്കാലടി നീളമുള്ള സ്വര്‍ണ നിറമുള്ള പെണ്‍മൂര്‍ഖനെ പിടികൂടി വാവ സുരേഷ്; വീഡിയോ കാണാം

തിരുവനന്തപുരത്ത് സ്വര്‍ണനിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ്. അഞ്ചേമുക്കാലടി നീളമുള്ള 10 വയസുവരുന്ന പാമ്പിനെയാണ് പിടിതൂടിയത്.കരിക്കകത്തിനു സമീപമുള്ള വീട്ടിലെ പറമ്പില്‍ നിന്നാണ് പാമ്പിനെ പിടിച്ചത്.

കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ചു; ആത്മഹത്യാ കുറിപ്പില്‍ സഹപാഠികളുടെ പേരുണ്ടെന്ന് സൂചന

കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ രണ്ട് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂരില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു

കണ്ണൂരില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു.ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്.അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്ത് പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്.

തമിഴ്‌നാട് വനാതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് കഞ്ചാവ് കടത്തല്‍ സജീവം; പരിശോധനയ്ക്ക് വിദഗ്ധ സംഘം

വനമേഖലയില്‍ ഇരു സംസ്ഥാനങ്ങളുടെയും എക്‌സൈസ് വിഭാഗം പരിശോധന നടത്തും. പ്രത്യേക സംഘത്തിന്റെ പരിശോധനഫലത്താല്‍ ഓണക്കാലത്ത് കേരളത്തിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് തടയാനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍