Local News • ഇ വാർത്ത | evartha

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്കായി സഹായമെത്തിക്കാന്‍ പുതിയ ഡ്രോണ്‍ വികസിപ്പിച്ച് മൂന്നു യുവാക്കള്‍

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ പുതിയ ഡ്രോണുകള്‍. വെള്ളത്തിനു നടുവില്‍ അകപ്പെട്ടു പോകുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും, മരുന്നും, ലൈഫ് ജാക്കറ്റുമെല്ലാം എത്തിക്കാന്‍ പുതിയ ഡ്രോണിന് കഴിയും. കേരളത്തിലെ മൂന്നു യുവാക്കളാണ് പുതിയ ഡ്രോണ്‍ തയ്യാറാക്കിയത്.

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; നാലു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. പരാതിയെ തുടര്‍ന്ന് നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുതുറ സ്വദേശി സോജന്‍, മര്യനാട് സ്വദേശികളായ അഭിലാഷ്, ടോമി, നിരഞ്ജന്‍ എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

നഷ്ടപ്പെട്ട പേഴ്‌സ് ഉടമസ്ഥന് തിരിച്ചു കിട്ടിയത് മൂന്നു വര്‍ഷത്തിനു ശേഷം

എന്നാല്‍ ഇപ്പോള്‍ നഷ്ടപ്പെട്ട പേഴ്‌സ് മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ചു കിട്ടിയിരിക്കുകയാണ് കൊല്ലം കുണ്ടറ സ്വദേശി രാജന്. 2016 ല്‍ ഹരിപ്പാട്, മണ്ണാറശാല ക്ഷേത്രങ്ങളില്‍ കുടുംബ സമേതം ദര്‍ശനത്തിനെത്തിയതായിരുന്നു രാജന്‍. ആസമയത്താണ് പേഴ്‌സ് നഷ്ടപ്പെട്ടത്.

ജനനേന്ദ്രിയത്തിൽ അസഹനീയമായ വേദന; പരിശോധനയിൽ പുറത്തെടുത്തത് 7 സെന്റിമീറ്റർ നീളമുള്ള അട്ടയെ

ആലപ്പുഴ: അസഹനീയമായ വേദനയുമായെത്തിയ യുവാവിന്റെ ജനനേന്ദ്രിയത്തിൽ നിന്നും കണ്ടെടുത്തത് ഏഴ് സെന്റിമീറ്റർ നീളമുള്ള അട്ടയെ

Antisocials Kerosene food wedding party poor family

അതിരില്ലാത്ത ക്രൂരത: നിർധനയുവതിയുടെ വിവാഹത്തിനായി ഒരുക്കിയ ഭക്ഷണത്തിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ച് സാമൂഹ്യ വിരുദ്ധർ

കണ്ണൂർ: നിർധനയായ യുവതിയുടെ വിവാഹത്തിനു സദ്യയുണ്ടാക്കാൻ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ചു സാമൂഹികവിരുദ്ധരുടെ ക്രൂരവിനോദം

അമ്പലപ്പുഴ പാല്‍പ്പായസം ഇനി മുതല്‍ ഗോപാലകഷായം

പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനിമുല്‍ അമ്പലപ്പുഴ പാല്‍പ്പായസം ഗോപാല കഷായം എന്ന പേരിലാണ് അറിയപ്പെടുക. ഗോപാല കഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി പ്രസാദം നല്‍കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു.

കല്യാണ ദിവസം സുഹൃത്തുക്കളുടെ റാഗിംഗ് അതിരു കടന്നു; വധൂവരന്‍മാരെ കാന്താരി മുളകരച്ച് കലക്കി കുടിപ്പിച്ചു

കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന കല്യാണത്തിലാണ് ഈ സംഭവം നടന്നത്. കാന്താരി മുളകരച്ചാണ് കൂട്ടുകാര്‍ വധുവരന്‍ മാര്‍ക്ക് നല്‍കിയത്. ഇതു കുടിച്ചതോടെ ഇരുവരും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇരുവരെയും കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മദ്യം വാങ്ങാന്‍ പണം ചോദിച്ച് തര്‍ക്കം; മദ്യക്കുപ്പികൊണ്ട് തലയടിച്ചു പൊട്ടിച്ചു; പ്രതികള്‍ റിമാന്റില്‍

മദ്യം വാങ്ങാന്‍ പണം ചോദിച്ചതിനെ തുടര്‍ന്നാണ് അക്രമം നടന്നത്. പണം തരില്ലെന്ന് പറഞ്ഞ തകഴി സ്വദേശിയുടെ തല പ്രതികള്‍ മദ്യക്കുപ്പികൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലത്ത് കോളേജ് വിദ്യാര്‍ഥിനിക്ക് സഹപാഠിയുടെ ക്രൂര മര്‍ദ്ദനം; അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

ഇന്നലെ ഉച്ചയ്ക്ക് ശേഷം അഞ്ചല്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിനു സമീപത്തുവച്ചാണ് ആക്രമണം നടന്നത്. കേളേജില്‍ നിന്നുവന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സഹപാഠി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് പെണ്‍കുട്ടിയുടെ മൂക്കില്‍ നിന്ന് ചോര വാര്‍ന്നു. ഇതുകണ്ട് കൂടെയുണ്ടായിരുന്ന കൂട്ടുകാരി ബോധരഹിതയായി വീണു.

വിദ്യാര്‍ഥിനികളോട് മോശമായി സംസാരിച്ചു; അധ്യാപകനെതിരെ പരാതി

കോട്ടയം ഏറ്റുമാനൂരില്‍ വിദ്യാര്‍ഥികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ പരാതി. മതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. ഏറ്റുമാനൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ ഏഴ് വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നു.