Local News • ഇ വാർത്ത | evartha

ജാതി തോട്ടത്തില്‍ ഒളിച്ചിരുന്നത് പുകവലിച്ചത് വീട്ടുകാര്‍ അറിയുമെന്ന ഭയത്തില്‍; കൊരട്ടിയില്‍ കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി

തൃശൂര്‍ കൊരട്ടിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി. നാട്ടിലെ ജാതിക്കാ തോട്ടത്തില്‍ ഒളിച്ചിരുന്ന ഇവരെ കണ്ടെത്തിയത് നാട്ടുകാരാണ്. കഴിഞ്ഞ ദിവസം ഇവര്‍ നാലുപേരും സ്‌കൂളില്‍ പുകവലിച്ചത് അധ്യാപകര്‍ കണ്ടുപിടിച്ചിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിക്കുമെന്ന് പേടിച്ചാണ് ഇവര്‍ ഒളിച്ചിരുന്നത്.

കൊല്ലം സ്വദേശിനി ഏര്‍വാടിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി; 7 പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രമായ ഏര്‍വാടിയില്‍ മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയെ ചികിത്സയ്ക്കായാണ് ഏര്‍വാടിയില്‍ എത്തിച്ചത്. കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. പ്രതികള്‍ 18 വയസില്‍ താഴെ പ്രായമുള്ളവരാണ്

തൃശൂരില്‍ നിന്നു കാണാതായ എട്ടുപെണ്‍കുട്ടികളെയും കണ്ടെത്തി; ഏഴുപേരും പോയത് സോഷ്യല്‍ മീഡിയ സുഹൃത്തിനൊപ്പം

ഒരു ദിവസത്തില്‍ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായ എട്ടു പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തി. കണ്ടെത്തിയവരില്‍ ഏഴുപേരും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പകല്‍ സമയം ആശാരിപ്പണി; രാത്രി യക്ഷിയായി പകര്‍ന്നാട്ടം, സ്ത്രീവേഷത്തില്‍ ലഭിച്ച പുരുഷന്റെ മൃതദേഹത്തിനു പിന്നിലെ ഞെട്ടിക്കുന്ന വസ്തുത

പകല്‍ സമയങ്ങളില്‍ ജോലിക്കു പോകും. രാത്രികാലങ്ങളില്‍ സ്ത്രീവേഷത്തില്‍ പുറത്തിറങ്ങും. സാരിയുടുത്ത് കണ്ണെഴുതി പൊട്ടുതൊട്ട് വിഗ്ഗും വച്ചാണ് നടക്കുക, ധാരാളം ആഭരണങ്ങളും അണിഞ്ഞിരുന്നു. കയ്യില്‍ മേക്കപ്പ് സാധനങ്ങളടങ്ങിയ ബാഗും കാണും. പിന്നീട് ഇയാള്‍ യക്ഷിവേഷം കെട്ടാന്‍ തുടങ്ങി. യക്ഷിയുടെ ചേഷ്ടകള്‍ കാണിച്ച് രാത്രി കാലത്ത് ജനസഞ്ചാരം കുറഞ്ഞ മേഖലകളില്‍ നടക്കും. പലപ്പോഴും ശ്മശാനങ്ങളില്‍ അന്തിയുറങ്ങുകയും ചെയ്തു.

തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൃശൂരില്‍ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോലീസ് അക്കാദമിയിലാണ് മൃതദേഹം കണ്ടെത്. അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനില്‍കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൈനികര്‍ക്കെന്നു പറഞ്ഞ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; ഓണ്‍ലൈനായി ഹോട്ടലുടമയില്‍ നിന്ന് തട്ടിയെടുത്തത് 8000 രൂപ

തിരിച്ചു വിളിച്ചപ്പോള്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാമോ എന്നു ചോദിച്ചു. ഭക്ഷണം പാഴാകുമെന്നു പറഞ്ഞപ്പോള്‍ പണം തരാം എന്നു പറഞ്ഞ് അക്കൗണ്ട് നമ്പര്‍ വാങ്ങി. 1500 രൂപ അയച്ചുവെന്ന് പറഞ്ഞു.പണം ലഭിച്ചില്ലെന്നു പറഞ്ഞപ്പോള്‍ എടിം കാര്‍ഡിന്റെ ഫോട്ടോയും, ഫോണില്‍ വന്ന മെസേജിലെ നമ്പറും ആവശ്യപ്പെട്ടു. മൂന്നുതവണ ഇവര്‍ നമ്പര്‍ പറഞ്ഞു കൊടുത്തു.പിന്നീട് നോക്കിയപ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കണ്ടെത്തി.

മുറിവിന് സ്വകാര്യ ആശുപത്രിയില്‍ നിര്‍ദേശിച്ചത് ചിലവേറിയ സര്‍ജറി; ഗവണ്‍മെന്റ് ആശുപത്രിയില്‍ 5 രൂപയ്ക്ക് അസുഖം ഭേദമായി, അധ്യാപകന്റെ ഫെയ്‌സബുക്ക് കുറിപ്പ് വൈറലാകുന്നു

‘ഓരോ ചെറിയ മുറിവിനും ലക്ഷങ്ങള്‍ പിഴിഞ്ഞുവാങ്ങുമ്പോള്‍ ഒരു കണക്ക് വേണം. തുക വാങ്ങരുതെന്ന് പറയുന്നില്ല. കുറയ്ക്കുകയും വേണ്ട. വാങ്ങുന്നതിന് ഒരു പരിധി വേണമെന്ന് മാത്രം.”- അധ്യാപകന്‍ പറയുന്നു.

അമ്പലപ്പുഴ പാല്‍പ്പായസം പേരുമാറ്റി ഗോപാലകഷായം ആക്കാനുള്ള തീരുമാനത്തില്‍ തര്‍ക്കം തുടരുന്നു

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തില്‍ തര്‍ക്കം തുടരുന്നു. ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ക്ഷേത്ര ഭരണ സമിതിയും ചരിത്രകാരന്‍മാരും പ്രതിഷേധവു മായെത്തി. എന്നാല്‍ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു. അത്തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പദ്മകുമാര്‍ പറഞ്ഞു.

കൊട്ടാരക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

കൊട്ടാരക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കേസില്‍ പ്രതികളായ ഇതരസംസ്ഥാന ത്തൊഴിലാളികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കൊട്ടാരക്കരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോളോബ്രിക്‌സ് കമ്പനിയില്‍ ജോലിചെയ്യുന്നവരാണ്.

ലോക ബാങ്കുവിളി മത്സരത്തില്‍ ഏഴാം സ്ഥാനം നേടി ചുള്ളിമാനൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍

ലോക ബാങ്കുവിളി മത്സരത്തില്‍ ചുള്ളിമാനൂര്‍ സ്വദേശിക്ക് ഏഴാം സ്ഥാനം. സൗദി അറേബ്യ ഗവണ്‍മെന്റ് മദീനയില്‍ നടന്ന മത്സരത്തിലാണ് തിരുവനന്തപുരം ചുള്ളിമാനൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിന്‍ ഏഴാം സ്ഥാനത്തെത്തിയത്.