ഇഷ്ടപ്പെട്ട മോട്ടോർ സൈക്കിൾ ആയ ഹീറോ സ്പ്ലെണ്ടർ എവിടെക്കണ്ടാലും മോഷ്ടിച്ചിരിക്കും. കോട്ടയം സ്വദേശിയായ കള്ളനാണ് ഈ വിചിത്ര സ്വഭാവം

ഇഷ്ടപ്പെട്ട മോട്ടോർ സൈക്കിൾ ആയ ഹീറോ സ്പ്ലെണ്ടർ എവിടെക്കണ്ടാലും മോഷ്ടിച്ചിരിക്കും. കോട്ടയം സ്വദേശിയായ കള്ളനാണ് ഈ വിചിത്ര സ്വഭാവം
കണ്ണൂര്‍ തളിപ്പറമ്പില്‍ ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കണ്ണൂരില്‍ അക്രമം. രോഗിയായ വിദ്യാര്‍ഥിയേയും സഹോദരനെയും വണ്ടി തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലശേരി ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ അര്ജുന് കൃഷ്ണ എന്നിവരെയാണ് തല്ലിച്ചതച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവധി ചോദിച്ച അധ്യാപികയെ അസഭ്യം വിളിച്ച കേസില്‍ പ്രധാനാധ്യാപകന് അറസ്റ്റില്‍. സംസ്ഥാന വനിതാ കമ്മിഷന് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. ചുനങ്ങാട് പിലാത്തറ എസ് ഡി വിഎം എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന് അമ്പലപ്പാറ പടിപ്പുരയ്ക്കല്‍ ഉദുമാന്കുട്ടിയാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ശല്യംചെയ്യല്‍, തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെ കാമുകന് കാഴ്ചവച്ച് പണം വാങ്ങിയ കേസില്‍ കുട്ടികളുടെ അമ്മ അറസ്റ്റില്‍. മലപ്പുറം മഞ്ചേരിയില്‍ കുറിച്യ വിഭാഗത്തില്‍ പെട്ട 15,13 വയസുള്ള പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. കുട്ടികളെ മലപ്പുറം സ്നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി.
പച്ചക്കറികള്‍ക്ക് പൊതുവെ വിലക്കയറ്റമാണ്. ഈ സാഹചര്യത്തില്‍ തൊട്ടാല്‍ കൈപൊള്ളുന്ന വിലയിലെത്തിയിരി ക്കുകയാണ് സവാള. നിത്യ ജീവിതത്തില്‍ അടുക്കളയില്‍ ഒഴിച്ചു കൂടാനാകാത്ത സവാളയ്ക്ക് കിലോ 100 രൂപയാണ് ഇന്നത്തെ വില. അടുത്തകാലത്തുണ്ടായ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
കോഴിക്കോട് കുന്നമംഗലത്ത് കിണറ്റിനകത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലാറമ്പത്ത് രഘിലേഷിന്റെ ഭാര്യ നിജിനയെയും ഒമ്പത് മാസം പ്രായമായ മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബേഡകം കൂട്ടിപ്പാറ സ്വദേശിനിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. മണിക്കല്ലില്‍ ഗോപാലന് ശാലിനി ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയാ മന്‍സിലില്‍ മുഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ പുല്ലാളൂരിലെ മദ്രസ അധ്യാപകനാണ്.
കൊല്ലം അഞ്ചലില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടി. ഉമയ നെല്ലൂര്‍ സ്വദേശി ജിജുവിനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് ഇയാള്‍ അഞ്ചല്‍ വെസ്റ്റ് ഹില്‍ സ്കൂള്‍ വിദ്യാര്‍ഥിയായ അനന്ദുവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
ഗൂഗിൾ മാപ്പ് നോക്കി പോയ യാത്രികർ വഴി തെറ്റി പുഴയിൽ വീണു