മണി പറഞ്ഞത് തെറ്റ്; പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചു: പിണറായി

ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി നടത്തിയ വിവാദ പ്രസ്താവന തെറ്റായിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി …

മണിയുടെ വെളിപ്പെടുത്തല്‍: അന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിയമോപദേശം

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി വെളിപ്പെടുത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷ.ന്‍ നിയമോപദേശം നല്‍കി. ഇതിനായി ഹൈക്കോടതിയില്‍ …

സ്റ്റാലിനിസ്റ്റ് ശൈലി നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: ആന്റണി

യൂറോപ്പില്‍ അസ്തമിച്ച സ്റ്റാലിനിസ്റ്റ് പ്രവര്‍ത്തനശൈലി നടപ്പാക്കാന്‍ കേരളത്തില്‍ ചിലര്‍ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണി. അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം …

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ ശീലം സിപിഎമ്മിനുണ്ട്:എം.എം മണി

കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യുമെന്നും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തി സി.പി.എമ്മിന് ശീലമുണ്ടെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി.പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയ്യാറാക്കി വെടിവെച്ചും തല്ലിയും …

ടിപി വധം തലശ്ശേരി ഏരിയാ കമ്മറ്റി അംഗം അറസ്റ്റിൽ

ആർ.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലയ്ക്ക് ആദ്യ ഗൂഡാലോചന നടത്തിയ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് പേരെക്കൂടി അന്വേഷണ സംഘം വെള്ളിയാഴ്ച അറസ്റ്റുചെയ്തു. …

വനം കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

വനം കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. 1-1-1977നുശേഷമുള്ള കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാലാഴ്ചയ്ക്കകം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് …

ടി.കെ ഹംസയ്ക്ക് മറുപടിയുമായി വി.എസ്

ടി.കെ. ഹംസയുടെ പരാമര്‍ശത്തിനെതിരെ വി.എസ്. മറുപടിയുമായി രംഗത്ത്. 1964 ല്‍ ഡാങ്കേയുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് താനും തങ്ങള്‍ ഏറെ ആരാധിക്കുന്ന മുസാഫര്‍ അഹമ്മദും ഉള്‍പ്പെടെയുള്ളവര്‍ പുറത്തുവന്ന് രൂപീകരിച്ച …

ചന്ദ്രശേഖരന്‍ വധം: നിയമവിരുദ്ധ നടപടിക്ക് സിപിഎം ശ്രമിക്കരുതെന്ന് ആഭ്യന്തരമന്ത്രി

ചന്ദ്രശേഖരന്‍ വധത്തില്‍ നിയമവിരുദ്ധ നടപടിക്ക് സിപിഎം ശ്രമിക്കരുതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര പ്രകോപനമുണ്ടായാലും സര്‍ക്കാര്‍ നിയമപരമായി മാത്രമേ മുന്നോട്ടുപോകൂ. …

മഹാരാഷ്ട്രയില്‍ തീവണ്ടിയപകടം; നാല്‍പത് പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയില്‍ തീവണ്ടിയപകടത്തില്‍ നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. നാഗര്‍സോള്‍-നന്ദേദ് പാസഞ്ചര്‍ തീവണ്ടിയില്‍ എന്‍ജിന്‍ ഘടിപ്പിക്കാന്‍ ശ്രമിക്കവേ ബ്രേക്ക് തകരാറിലായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ തീവണ്ടിയുടെ ഏതാനും ബോഗികള്‍ …

സംസ്ഥാനത്ത് പെട്രോള്‍ വില് 1.63 രൂപ കുറയും

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് 1.63 രൂപയുടെ കുറവ് ഉണ്ടാകും. ഇന്ധന വില വര്‍ദ്ധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുന്നതിനാലാണിതെന്ന് മുഖ്യമന്ത്രി …