തമിഴ് നാട്ടില്‍ വഹാനാപകടം; നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാറിന് പിറകില്‍ ബൈക്കിടിച്ചാണ് ഒരാള്‍ മരിച്ചത്. മൃതദേഹങ്ങള്‍ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

സംസ്ഥാനത്ത് ഈ മണ്‍സൂണില്‍ ലഭിച്ചത് 14 ശതമാനം അധികമഴ

മണ്‍സൂണ്‍ കാലത്ത് മുഴുവനായി ലഭിക്കേണ്ടുന്ന മഴ കുറഞ്ഞ കാലയളവില്‍ കിട്ടുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. കൃഷിയടക്കമുളള കാര്യങ്ങളെ ഇത് ദോഷകരമായി ബാധിക്കും

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിനുള്ള കാലാവധി നാളെ അവസാനിക്കും; സമരം തുടരുമെന്ന് കുടുംബങ്ങള്‍

ഫ്ലാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതോടൊപ്പം ഹൈക്കോടതിയെയയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ ഈ ഹര്‍ജിയും ഫയല്‍ ചെയ്യും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്

ജഡ്ജിമാരുടെ വിവാദ സ്ഥലം മാറ്റം; കാരണങ്ങൾ വെളിപ്പെടുത്തുക എന്നത് കൊളീജിയത്തിന്‍റെ നടപടിക്രമങ്ങൾക്ക് ഭൂഷണമല്ല: സുപ്രീം കോടതി

ഇന്ത്യൻ ജുഡീഷ്യറിയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനായാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീംകോടതി സെക്രട്ടറി ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടികാട്ടുന്നു.

ജനാധിപത്യം ഇന്ന് അപകടകരമായ അവസ്ഥയില്‍; അനുശാസനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും നിന്ദിക്കുന്നതും അപകടകരമായ സമ്പ്രദായം: സോണിയ ഗാന്ധി

കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധമായും ഇതിനെതിരെ നിലകൊള്ളേണ്ടതുണ്ട്.

വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി; കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന മുറിവിൽ ഉപ്പ് പുരട്ടുന്നത് പോലെ: സീതാറാം യെച്ചൂരി

ജനങ്ങളുടെ കൈയില്‍ പണമില്ലാതെ അവരുടെ വാങ്ങൽ ശേഷി കുറഞ്ഞിരിക്കുകയാണ്.

ജോര്‍ദ്ദാന്‍ താഴ് വര ഇസ്രയേലിന്റെ ഭാഗമാക്കുമെന്ന പ്രഖ്യാപനം;നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

ജോര്‍ദാന്‍ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന പ്രഖ്യാപനത്തിനെതിരെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ശക്തമായാണ് പ്രതിഷേധിച്ചത്.

വാഹനവിപണിയിലെ പ്രതിസന്ധി; കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വാദം തള്ളി മാരുതി സുസുക്കി

പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളായ ഒലയും ഊബറും കൂടുതലായി ആശ്രയിക്കുന്നതാണ് വാഹന വിപണി തകരാന്‍ ഇടയായത് എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് മാരുതി സുസുകി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത്; കണ്ണില്‍ ചോരയില്ലാത്ത നടപടിയെന്ന് കോടിയേരി

ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്ന് കോടിയേരി പറഞ്ഞു. പൊളിക്കുക എന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടി.

‘നിങ്ങളെ ബഹുമാനിക്കുന്നത് ബ്രാഹ്മണനായതുകൊണ്ടല്ല സ്പീക്കറായതുകൊണ്ട്’;ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ കപില്‍ സിബല്‍

‘ഈ മന:സ്ഥിതിയാണ് അനീതി നിറഞ്ഞ ജാതി ഇന്ത്യയെ വളര്‍ത്തുന്നത്. ബിര്‍ളാജീ ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നത് ബ്രാഹ്മണനായത് കൊണ്ടല്ല, നിങ്ങള്‍ ഞങ്ങളുടെ ലോക്‌സഭാ സ്പീക്കറായത് കൊണ്ടാണ്’, കപില്‍ സിബല്‍ പറഞ്ഞു.