കോഴിക്കോട് കൂടത്തായിയിലെ തുടര്‍മരണങ്ങള്‍; ചുരുളഴിയുന്നത്‌ സിനിമയെ വെല്ലുന്ന തിരക്കഥ

കോഴിക്കോട് കൂടത്തായിയില്‍ നടന്ന തുടര്‍മരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. ഒരു കുടംബത്തിലെ ആറുപേരാണ് മരണപ്പെട്ടത്. ഇവര്‍ക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്കിയെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ആശങ്കയില്ല; ബംഗ്ലാദേശ് പ്രധാനമന്ത്രി

അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതില്‍ ആശങ്കയില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന. ഇതുമായി ബന്ധപ്പെട്ട് ബംഗലാദേശ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നെന്ന് ഹസീന പറഞ്ഞു.

‘പൂതന’ പ്രയോഗം; ജി സുധാകരനെതിരെ പ്രതിഷേധം

അരൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, തെരഞ്ഞെടുപ്പു ചട്ടലംഘനം എന്നീ കുറ്റങ്ങള്‍ …

പൊതുഇടങ്ങളില്‍ മുഖം മൂടികൾ നിരോധിച്ച് ഹോങ്കോങ് ഭരണകൂടം

ഹോങ്കോങ്ങില്‍ മുഖം മൂടികള്‍ നിരോധിച്ചു. പൊതുഇടങ്ങളിലാണ് നിരോധനം ബാധകമായിട്ടുള്ളത്. ജനകീയപ്രക്ഷോഭത്തെ നേരിടാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനമാണ് മുഖംമൂടി നിരോധനം.

മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ശിവസേന സീറ്റുകള്‍ ധാരണയായി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിലെ സീറ്റുകള്‍ ധാരണയായി. ഭരണകക്ഷിയായ ബിജെപി 164 സീറ്റുകളില്‍ മല്‍സരിക്കും. ശിവസേന 124 സീറ്റുകളിലും ജനവിധി തേടും.

മരടിലെ ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു; 50 ഫ്‌ളാറ്റുകളുടെ ഉടമസ്ഥരുടെ വിവരം ലഭ്യമായില്ല

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞുകഴിഞ്ഞു. ഭൂരിഭാഗം കുടുംബങ്ങളും സാധനസാമഗ്രികള്‍ മാറ്റിക്കഴിഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; ദിവസ വേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരില്ലാ ത്തിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമാകുന്നു. താല്‍ക്കാലിക ഡ്രൈവ്രര്‍മാരെ പിരിച്ചുവിട്ടതാണ് പ്രതിസന്ധിക്ക് കാരണം.

ഇന്ത്യയില്‍ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് ആരംഭിച്ചു; ഉദ്ഘാടനം ചെയ്തത് യോഗി ആദിത്യനാഥ്

ഭാവിയില്‍ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും പുറത്തുള്ള സ്വകാര്യ സംരംഭകര്‍ക്കായി റെയില്‍വേ വിട്ടു നല്‍കും.

ഇന്ത്യൻ ഭരണഘടന ഇഷ്ടമില്ലാത്തവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ല: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ

1957 ഒക്ടോബര്‍ മൂന്നിനായിരുന്നു നാഗ്പൂരിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചു; സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം എന്നിവരുള്‍പ്പെടെ 50 പ്രമുഖര്‍ക്കെതിരെ കേസ്‌

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മണിരത്‌നം, അനുരാഗ് കശ്യപ് എന്നിലരുള്‍പ്പെടെ 50 പ്രമുഖര്‍ക്കെതിരെ കേസ്. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് നടപടി.