നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയില്‍

ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയില്‍. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ഹെലികോപ്റ്ററില്‍ മെഡിക്കല്‍ സംഘം നെല്ലിയാമ്പതിയില്‍ എത്തും. ഇടവിട്ട കനത്ത മഴ …

രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന ബോട്ടുടമകളെ അറസ്റ്റ് ചെയ്യിപ്പിച്ച് മന്ത്രി ജി സുധാകരന്‍

രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ …

4 മൃതദേഹങ്ങള്‍ ഇപ്പോഴും കഴുത്തോളം വെള്ളത്തിലാണ്; ഭക്ഷണവും വെള്ളവുമില്ലാതെ 1500 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു: രക്ഷാപ്രവര്‍ത്തകരെ… നിങ്ങള്‍ പറവൂര്‍ കുത്തിയതോടിലേക്ക് വരൂ…

മഹാപ്രളയത്തില്‍ പള്ളിക്കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ച പറവൂര്‍ കുത്തിയതോടില്‍ ദുരന്തത്തിന് ഇരയായവരുടെ കാഴ്ച ദയനീയം. കെട്ടിടം തകര്‍ന്ന് മരിച്ച ആറുപേരില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമാണ് ആറുദിവസം പിന്നിട്ടിട്ടും …

കോട്ടയം വഴി ട്രെയിനുകള്‍ ഓടിത്തുടങ്ങി; കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം: കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണു സര്‍വീസിന് ഉപയോഗിക്കുക.. അലയന്‍സ് എയര്‍ …

കുടിവെള്ളം കിട്ടുന്നില്ലെങ്കില്‍ ഉടന്‍ ഈ നമ്പറുകളില്‍ വിളിക്കൂ

ദുരിതാശ്വാസക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര കണ്‍ട്രോള്‍ റൂം തുറന്നു. 8281616255, 8281616256, 8281616257, 18004255313, 8289940616 എന്നിവയാണ് വാട്ടര്‍ …

സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങി;ആവശ്യമായ ഭക്ഷണവും മരുന്നും ഉറപ്പാക്കുമെന്ന് നരേന്ദ്ര മോദി

കൊച്ചി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപവീതവും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.   …

കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി;പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: കേരളത്തിന് 500 കോടിയുടെ ഇടക്കാല ആശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന …

മോശം കാലാവസ്ഥ:പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രളയബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളില്‍ വ്യോമനിരീക്ഷണം നടത്താനായിരുന്നു തീരുമാനം. …

നെഞ്ചടക്കിപ്പിടിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം വിജയകരം; കാലടിയില്‍ നിന്ന് നാവിക സേനാ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതിക്ക് സുഖപ്രസവം

കാലടിയില്‍ നാവിക സേനാ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു. ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങി കിടന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ നേവി എയര്‍ലിഫ്റ്റിംഗ് വഴി ഇന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. …

തിരുവനന്തപുരം എറണാകുളം ദേശീയ പാതയിലെ ഗതാഗതവും പൂര്‍ണമായി നിരോധിച്ചു; കൊല്ലം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: അപ്പര്‍ കുട്ടനാട്ടില്‍ നിന്നും അനിയന്ത്രിതമായ അളവില്‍ വെള്ളമെത്തിയതോടെ കൊല്ലം തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ രാവിലെ 11 മണിയോടെ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായി 11 മണിമുതല്‍ തിരുവനന്തപുരം …