ആശുപത്രിയിൽ വെച്ച് പ്രകാശ് തമ്പി രണ്ടുതവണ ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാൻ ശ്രമിച്ചു: വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്റെ അമ്മാവൻ

പാലക്കാട്ടെ ആയുർവേദ ഹോസ‌്പിറ്റൽ നടത്തിപ്പുകാരിയും ആശുപത്രിയിൽ വന്നിരുന്നു. അപകട ശേഷം ഇവരുടെ പെരുമാറ്റത്തിൽ സാരമായ മാറ്റമുണ്ടായി

പാലാരിവട്ടം ഫ്ലൈ ഓവർ പുതുക്കിപ്പണിയണം;മുഹമ്മദ് ഹനീഷ് അടക്കം 17 പേർക്കെതിരെ അന്വേഷണം

ഫ്ലൈ ഓവർ നിർമ്മാണത്തിലെ അഴിമതിയിൽ റോഡ് ആൻഡ് ബ്രിഡ്ജസ് എം.ഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ബാലഭാസ്‌കറിന്റെ മരണം: ഭാര്യ ലക്ഷ്മിയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് …

തിരുവനന്തപുരത്ത് 18കാരനൊപ്പം കണ്ടെത്തിയ 16കാരിയെ പേരാമ്പ്ര മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പൊലീസ് വെട്ടിലായി: പോലീസ് സ്‌റ്റേഷനിലും നാടകീയ രംഗങ്ങള്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് അന്വേഷണ സംഘം കണ്ടെത്തിയ 16കാരിയെയും കായക്കൊടി സ്വദേശിയായ യുവാവിനെയും പൊലീസ് നാദാപുരത്തെത്തിച്ചു. പേരാമ്പ്ര മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. എന്നാല്‍ …

‘എവിടെ നിന്നോ മാമ്പഴം പെറുക്കിക്കൊണ്ടു വന്ന് കടിച്ചു കാണിച്ചു; അമ്മാതിരി പരിപാടികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും’; മോഹനന്‍ വൈദ്യരോട് ആരോഗ്യമന്ത്രി

‘നിപ’യുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണത്തിനിറങ്ങിയ ജേക്കബ് വടക്കഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. ‘ചിലയാളുകള്‍ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങള്‍ …

മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടിവാഹനം വീണ്ടും വഴിതെറ്റി; എസ്.ഐക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും ‘പണികിട്ടി’

കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ രാമനാട്ടുകര മേല്‍പാലത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടിവാഹനം വഴിതെറ്റിയ സംഭവത്തില്‍ എസ്.ഐ.യെയും രണ്ടു പോലീസ് ഡ്രൈവര്‍മാരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. …

തിരുവനന്തപുരത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ–വിന്‍ഡീസ് ട്വന്റി20 കാര്യവട്ടത്ത്

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. ഡിസംബര്‍ എട്ടിന് ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി 20 മത്സരമാണ് നടക്കുന്നത്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ രണ്ടാം …

കുടുംബശ്രീയുടെ വിനോദയാത്രാ സംഘം മധുരയില്‍ അപകടത്തിൽപ്പെട്ടു; മൂന്ന് പേർ മരിച്ചു

മധുരയിലുണ്ടായ ബസപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശികളാണ് മരിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ മധുരയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ശബരിമലയിലെ ആചാരങ്ങൾ പഴയതുപോലെ നിലനിൽക്കണമെന്നാണ് ആഗ്രഹം: എ പത്മകുമാർ

ശബരിമല വിഷയം തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചോയെന്നു തിരഞ്ഞെടുപ്പിൽ മൽസരിച്ചവർ പരിശോധിക്കട്ടെ

മലപ്പുറത്ത് സ്വർണ്ണക്കടത്തുമാഫിയയ്ക്ക് വേണ്ടി യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: 5 പേ‍ർ പിടിയിൽ

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിൽ തുവ്വൂര്‍ ഹൈസ്ക്കൂള്‍ പടിയില്‍ വച്ച് മൂന്നു പേര്‍ സഞ്ചരിച്ച കാറില്‍ ജീപ്പിടിപ്പിച്ച ശേഷമായിരുന്നു സംഭവം