Kerala • ഇ വാർത്ത | evartha

സ്വന്തം മകളെ പീഡിപ്പിച്ച ഡപ്യൂട്ടി തഹസിൽദാര്‍ക്കെതിരെ കേസെടുത്തു; പരാതി നല്‍കിയത് രണ്ടാനമ്മ

ഇതേ സ്കൂളിൽ തന്നെയുള്ള കൗൺസില‍ര്‍മാര്‍ കുട്ടിയോട് സംസാരിക്കുകയും തുടർന്ന് ചൈൽഡ്‌ലൈനിനെ വിവരമറിയിക്കുകയുമായിരുന്നു.

ആരാണ് സഫ ഫെബിൻ? രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ മിടുക്കിയെ അറിയാം

ഈ കാലത്തിലെ ശാസ്ത്രത്തിന്‍റെ പ്രസക്തി രാഹുല്‍ ഗാന്ധി ചെറിയ വാക്കുകളിലൊതുക്കിയപ്പോള്‍ വളരെ കൃത്യമായ നാട്ടുമൊഴിയില്‍ സഫയും മൊഴിമാറ്റി.

ഐഐടി വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.ഫാത്തിമയുടെ കുടുംബം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ നിലപാടറിയിച്ചത്.

തിരുവനന്തപുരം പ്രസ്ക്ലബ് വനിതാ മാധ്യമ പ്രവർത്തകർ ഉപരോധിച്ചു; സെക്രട്ടറിക്ക് ചാണകവെള്ളം

സദാചാര പൊലീസ് ചമഞ്ഞ് സഹപ്രവർത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം.രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അവർ പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകൾ രാധാകൃഷ്ണന് ഒരു കുപ്പി ചാണകവെള്ളവും സമ്മാനിച്ചു.

ടിക് ടോക് വഴി പ്രണയം; കാമുകനെ കണ്ടെത്താനിറങ്ങിയ യുവതി എത്തിയത് പൊലീസ് സ്റ്റേഷനില്‍

ടിക് ടോക് വഴി പ്രണയിച്ച യുവാവിനെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട യുവതി എത്തിച്ചേര്‍ന്നത് പൊലീസ് സ്റ്റേഷനില്‍. തൃശൂര്‍ ചേലക്കരയിലാണ് യുവതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കാമുകനെ തിരക്കിയിറങ്ങിയ യുവതിയെ തട്ടിപ്പുകാരിയെന്ന് സംശയിച്ചാണ് നാട്ടുകാര്‍ പിടികൂടിയത്.

ലഹരിയില്ലാത്ത വൈന്‍ വീടുകളിലുണ്ടാക്കാമെന്ന് എക്‌സൈസ്

വീടുകളില്‍ ലഹരിയില്ലാത്ത വൈന്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ലെന്ന് എക്‌സൈസ്.ക്രിസ്മസ്-പുതുവത്സര കാലത്ത് ലഹരിയില്ലാത്ത വൈന്‍ വീട്ടിലുണ്ടാക്കാം.
ആല്‍ക്കഹോള്‍ സാന്നിധ്യമില്ലാത്ത വൈന്‍ നിര്‍മ്മാണം സംബന്ധിച്ച്‌ പരിശോധനകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സൈസ് അറിയിച്ചു.

വനിതാ മാധ്യമ പ്രവര്‍ത്തയ്ക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രസ് ക്ലബ്ബ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍

കഴിഞ്ഞ ദിവസമാണ് പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ വനിതാ മാധ്യമപ്രവര്‍ത്തയെ വീട്ടിലെത്തി ആക്രമിച്ചത്. രാത്രി സമയത്ത് നടന്ന സദാചാര ഗുണ്ടാ ആക്രമണം വനിതാ മാധ്യമപ്രവര്‍ത്തകരില്‍ അരക്ഷിത ബോധം ഉളവാക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.ആക്രമണത്തിനു പുറമേ അപവാദപ്രചരണവും ഇയാള്‍ നടത്തുന്നുണ്ട്. നീതിപൂര്‍വമായ അന്വേഷണത്തിലൂടെ ഇരയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍

അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 24 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. നാളെ വൈകീട്ട് ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.

ത്രിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മീ​ന​ങ്ങാ​ടി ചോ​ള​യി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എം.​ഐ. ഷാ​ന​വാ​സ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. 11ന് ​ബ​ത്തേ​രി സ​ര്‍​വ​ജ​ന സ്കൂ​ളി​ല്‍ പാമ്പ്‌ ക​ടി​യേ​റ്റ് മ​രി​ച്ച ഷ​ഹ​ല ഷെ​റി​ന്‍റെ വീ​ടും, സ​ര്‍​വ​ജ​ന സ്കൂ​ളും സ​ന്ദ​ര്‍​ശി​ക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക.

യുപി സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരില്‍ സ്വകാര്യ സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

തങ്ങളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് സ്‌കൂളിലെ യുപി വിഭാഗത്തിൽപ്പെട്ട രണ്ട് കുട്ടികൾ നൽകിയ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.