കള്ളപ്പണം മുഴുവന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്: വീണ്ടും ന്യായീകരണവുമായി കെ സുരേന്ദ്രന്‍

നോട്ടുനിരോധനം വഴി രാജ്യത്തെ കള്ളപ്പണം മുഴുവന്‍ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. നോട്ടുനിരോധനത്തെത്തുടര്‍ന്ന് പിന്‍വലിച്ച 99.3 ശതമാനം കറന്‍സിയും തിരിച്ചെത്തിയെന്ന ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ …

”വിനു പറയുന്ന ഏത് പണിയെടുക്കാനും ഞാന്‍ തയ്യാറാണ്”; അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തിയതോടെ കെ സുരേന്ദ്രന്‍ നാണംകെട്ടു; ചാനല്‍ ചര്‍ച്ചയില്‍ വീമ്പിളക്കിയ പഴയ വീഡിയോ ട്രോളാക്കി സോഷ്യല്‍ മീഡിയ

2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വരുന്നത്. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ക്കും കടലാസുകഷണത്തിന്റെ വിലപോലും ഇല്ലാതാക്കിയ തീരുമാനം. രാജ്യമാകെ …

കേരളത്തിന് ലോകബാങ്ക് വായ്പ നല്‍കും: ലോകബാങ്കില്‍നിന്ന് വായ്പയെടുക്കരുതെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക്

പ്രളയബാധിത കേരളത്തിന് ലോകബാങ്ക് വായ്പ നല്‍കും. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പദ്ധതികള്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും നടപടികള്‍ ഉദാരമാക്കുമെന്നും ലോകബാങ്ക് …

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ എലിപ്പനി ജാഗ്രതാനിര്‍ദ്ദേശം

പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും തലപൊക്കുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആരോഗ്യ വകുപ്പ് എലിപ്പനി ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശമുളളത്. …

കേരളം കേന്ദ്രത്തോട് നീതി കാട്ടുന്നില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള: കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് ചിറ്റമ്മനയമെന്ന് മായാവതി

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിനൊപ്പം നിന്ന കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. 15,000 കോടി രൂപയുടെ ധനസഹായം നല്‍കിയിട്ടും …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറും കുടുംബവും

കേരളത്തെ പുനരുദ്ധരിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളുടെ സംഭാവന ഒഴുകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി സംഭാവന നല്‍കി ഡോക്ടറും കുടുംബവും വേറിട്ട മാതൃക സൃഷ്ടിച്ചു. …

പ്രളയത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി; ‘കേന്ദ്ര സഹായം കേരളത്തിന്റെ അവകാശമാണ്; പുതിയ പാക്കേജ് പ്രഖ്യാപിക്കണം; ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാം’

കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കേരളത്തിലെത്തിയത് ജനങ്ങളുടെ ദുരിതം നേരിട്ടു മനസിലാക്കാനും അവരോടൊപ്പം നില്‍ക്കാനുമാണ്. ഇത് തന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും …

ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വെള്ളം നനഞ്ഞ് കീറിപ്പോകുകയും ചെയ്തവര്‍ക്ക് സെപ്തംബര്‍ രണ്ടു മുതല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. സിഡിറ്റ്, ഐടി മിഷന്‍, എന്‍ഐസി …

ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെങ്കില്‍ പിണറായി സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു: കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വൈദ്യുത മന്ത്രി എം.എം മണിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതുമൂലമാണെന്ന് …

ഒഴിഞ്ഞ ലോറി ടാര്‍പ്പായ കൊണ്ട് മൂടിക്കെട്ടി ‘ദുരിതാശ്വാസനാടകം’; സേവാഭാരതിയെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

സഹായിക്കുകയാണെന്ന വ്യാജേന ഒഴിഞ്ഞ പിക്കപ്പ് ലോറികള്‍ ടാര്‍പ്പായ കൊണ്ട് മൂടിക്കെട്ടി സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരങ്ങളില്‍ വെറുതെ കറങ്ങിനടക്കുന്നുവെന്ന് ആരോപണം. ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൊണ്ടു പോകുന്നു …