ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു.കശ്മീരിലെ ബന്ദിപുരയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന തായാണ് വിവരം. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുക യാണ്.

ജമ്മുകശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്താന്‍; ആക്രമണത്തില്‍ ജവാന് വീരമൃത്യു

ജമ്മുകശ്മീരില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തി ലംഘിച്ച് നടത്തിയ വെടിവയ്പ്പില്‍ ജവാന് വിരമൃത്യു. കൃഷ്ണഗാട്ടി സെക്ടറിലാണ് വെടിവയ്പ്പുണ്ടാത്. ഇന്നു രാവിലെയായിരുന്നു ആക്രമണം.

ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച. ശക്തമായി മഞ്ഞു വീഴുന്നതിനെ തുടര്‍ന്ന് 2 വിമാനങ്ങള്‍ റദ്ദാക്കി. മറ്റു വിമാനങ്ങള്‍ വൈകുകയാണ്.അപകടസാധ്യത കണക്കിലെടുത്ത് ശ്രീനഗര്‍-ലേഹ് ഹൈവെ അടച്ചിട്ടിരിക്കുകയാണ്.

ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 10 പേര്‍ക്ക് പരിക്കേറ്റു

ജമ്മുകശ്മീരില്‍ ഗ്രനേഡ് ആക്രമണം. ആക്രമണ ത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ശ്രീനഗറിലെ മൗലാനാ ആസാദ് റോഡിലുള്ള മാര്‍ക്കറ്റിനകത്താണ് സ്‌ഫോടനം നടന്നത്.അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം. പൂഞ്ച് മേഖലയിലാണ് വെടിവയ്പ്പുണ്ടായത്.

കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാസേന കൊലപ്പെടുത്തി.

കശ്മീരില്‍ നാലു ഭീകരര്‍ പിടിയില്‍

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ള നാലു ഭീകരര്‍ പിടിയിലായി.രാജ്യത്ത് ഭീകരാക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍ശന പരിശോധന നടക്കുന്നതിനിടെയാണ് ഭീകരരെ കണ്ടെത്തിയത്.

ഞങ്ങൾക്ക് പ്രധാനം രാജ്യം; ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റിൽ സൈന്യത്തിൽ ചേരാൻ കശ്മീരിൽ നിന്നും എത്തിയത് 2500 യുവാക്കൾ

ബാ​രാ​മു​ള്ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റി​ൽ 2500 പേ​രാ​ണു പ​ങ്കെ​ടു​ത്ത​ത്….