സൗദിയില്‍ അഞ്ചിലേറെ പ്രവാസിത്തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാര്‍മസികളിലും സ്വദേശിവത്കരണം

സൗദി അറേബ്യയിലെ ഫാര്‍മസികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നു. അഞ്ചിലേറെ വിദേശത്തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാര്‍മസികളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തൊഴില്‍, സാമൂഹിക വികസനകാര്യമന്ത്രാലയം പുറത്തുവിട്ടു. തുടക്കത്തില്‍ 20 ശതമാനം …

സൗദിയില്‍ ദുരിതമനുഭവിച്ച മലയാളി നഴ്‌സിന് മോചനം

താങ്ങാവുന്നതിലേറെ ദുരിതങ്ങള്‍ സഹിച്ച ശേഷം സൗദിയില്‍ നിന്ന് കോട്ടയം സ്വദേശിയായ മലയാളി നഴ്‌സ് ഒടുവില്‍ നാട്ടിലേക്ക്. സൗദിയില്‍ പ്രസവാവധി നിഷേധിക്കപ്പെട്ട ടിന്റു സ്റ്റീഫനാണ് ലേബര്‍ കോടതി വിധിയുടെ …

ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം

സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ നാല് വിദേശി തൊഴിലാളികള്‍ക്ക് ലെവി ഈടാക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമ്പത് തൊഴിലാളികള്‍ വരെയുള്ള സഥാപനങ്ങള്‍ക്കാണ് നിബന്ധനകളോടെ ഇളവ് ലഭിക്കുക. മന്ത്രാലയത്തിലേക്ക് തുടര്‍ച്ചയായി …

യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

യുഎഇ കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചതനുസരിച്ച് എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. ഇപ്പോള്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടവര്‍ എമിറേറ്റ്‌സ് ഐഡി …

വിമാനം വൈകി; യാത്രക്കാരന് 60,617 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സൗദി കോടതിവിധി

സൗദിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം 21 മണിക്കൂര്‍ വൈകിയതിനെതിരെ പരാതി നല്‍കിയ യാത്രക്കാരന് നഷ്ടപരിഹാരമായി 60617 റിയാല്‍ നല്‍കാന്‍ റിയാദ് അഡ്മിനിസ്റ്ററേഷന്‍ കോടതി വിധി. സ്വദേശിയായ അബ്ദുല്ലാ …

ന്യൂസീലന്‍ഡ് ഭീകരാക്രമണത്തെ അനുകൂലിച്ച് പോസ്റ്റ്; പ്രവാസിയെ യുഎഇ ഭരണകൂടം നാടുകടത്തി

ന്യൂസീലന്‍ഡിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ യുഎഇ ഭരണകൂടം നാടുകടത്തി. ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്ന ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടശേഷം കമ്പനി അധികൃതര്‍ നിയമനടപടികള്‍ക്കായി അധികൃതര്‍ക്ക് …

സൗദിയില്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളിക്ക് രണ്ട് വര്‍ഷം വിലക്ക്; എക്‌സിറ്റില്‍ പോവുകയോ മറ്റു കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ചു രാജ്യത്ത് തുടരുകയോ ചെയ്യുന്നവര്‍ക്കും നിയമം ബാധകം

സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോവുന്ന തൊഴിലാളിക്കു രണ്ട് വര്‍ഷത്തേക്ക് രാജ്യത്ത് തിരിച്ചെത്തുന്നതിന് തൊഴിലുടമക്ക് വിലക്കേര്‍പ്പെടുത്താമെന്ന് തൊഴില്‍ മന്ത്രാലയം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ അധ്യാപകര്‍ …

കുവൈത്തില്‍ ഇനി മുതല്‍ സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും

കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ അണ്ടര്‍ സെക്രട്ടറിയാണ് വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യ വകുപ്പുകള്‍ക്ക് സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കുന്നത് സംബസിച്ച നിര്‍ദേശം നല്‍കിയത്. വിദേശികള്‍ക്ക് രക്ഷിതാക്കളെ …

കുവൈത്തിലെ പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സര്‍ക്കാര്‍ സമിതി; പ്രവാസി യുവാക്കള്‍ വലയും

വിദേശി കുടുംബങ്ങള്‍ക്ക് സ്വദേശി താമസ മേഖലയില്‍ വീട് വാടകക്ക് നല്‍കുന്നതിന് നിയമ തടസ്സമില്ലെന്നു കുവൈത്തിലെ സര്‍ക്കാര്‍ സമിതിയുടെ വിശദീകരണം. വിദേശികളായ ബാച്ചിലേഴ്‌സിന് താമസമൊരുക്കുന്നതു മാത്രമാണ് നിയമ വിരുദ്ധം. …

സൗദിയില്‍ പ്രവാസി മലയാളികള്‍ക്ക് കനത്ത തിരിച്ചടി

സൗദിയില്‍ സ്വകാര്യമേഖലയില്‍ ഇരുപതിനായിരത്തോളം അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവത്കരിക്കും. രണ്ടായിരത്തി ഇരുപത്തി രണ്ടോടെ പൂര്‍ത്തിയാകും വിധം ഘട്ടം ഘട്ടമായാണ് പദ്ധതി. ഇതിനുള്ള ധാരണാ പത്രത്തില്‍ സൗദി തൊഴില്‍ മന്ത്രാലയവും …