Crime • ഇ വാർത്ത | evartha

ജാര്‍ഖണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ മോഷണം അരോപിച്ച് 48 കാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.വാഹനത്തില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം രണ്ടുപേരെ മര്‍ദ്ദിച്ചത്. ബൊക്കാറോയിലെ ഗോവിന്ദ് പൂരില്‍ വച്ചായിരുന്നു ആക്രമണം. ബാറ്ററിയുമായി പോകുകയായിരുന്ന മുബാറക് അന്‍സാരി,അക്തര്‍ അന്‍സാരി എന്നിവരെ ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണവേട്ട; അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 30 കിലോ സ്വര്‍ണം

130 യാത്രക്കാരില്‍ നിന്നായി 30 കിലോ സ്വര്‍ണം പിടികൂടി. ആഭരണങ്ങളായും ദ്രാവകരൂപത്തിലും കുഴമ്പു രൂപത്തിലുമൊക്കെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനാണ് യാത്രക്കാര്‍ ശ്രമിച്ചത്. ദുബായ്, ഷാര്‍ജ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

കൊട്ടാരക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

കൊട്ടാരക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കേസില്‍ പ്രതികളായ ഇതരസംസ്ഥാന ത്തൊഴിലാളികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കൊട്ടാരക്കരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോളോബ്രിക്‌സ് കമ്പനിയില്‍ ജോലിചെയ്യുന്നവരാണ്.

പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേർക്ക് ആക്രമണം: ബിയർ കുപ്പിയാൽ എസ്ഐയെ കുത്തി പരുക്കേൽപ്പിച്ചു

15 വയസ് പ്രായമുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ നിയാസിനെ‌തിരെ പോലീസ് കേസെടുത്തിരുന്നു.

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; നാലു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. പരാതിയെ തുടര്‍ന്ന് നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുതുറ സ്വദേശി സോജന്‍, മര്യനാട് സ്വദേശികളായ അഭിലാഷ്, ടോമി, നിരഞ്ജന്‍ എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

മദ്യം വാങ്ങാന്‍ പണം ചോദിച്ച് തര്‍ക്കം; മദ്യക്കുപ്പികൊണ്ട് തലയടിച്ചു പൊട്ടിച്ചു; പ്രതികള്‍ റിമാന്റില്‍

മദ്യം വാങ്ങാന്‍ പണം ചോദിച്ചതിനെ തുടര്‍ന്നാണ് അക്രമം നടന്നത്. പണം തരില്ലെന്ന് പറഞ്ഞ തകഴി സ്വദേശിയുടെ തല പ്രതികള്‍ മദ്യക്കുപ്പികൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലത്ത് കോളേജ് വിദ്യാര്‍ഥിനിക്ക് സഹപാഠിയുടെ ക്രൂര മര്‍ദ്ദനം; അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

ഇന്നലെ ഉച്ചയ്ക്ക് ശേഷം അഞ്ചല്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിനു സമീപത്തുവച്ചാണ് ആക്രമണം നടന്നത്. കേളേജില്‍ നിന്നുവന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സഹപാഠി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് പെണ്‍കുട്ടിയുടെ മൂക്കില്‍ നിന്ന് ചോര വാര്‍ന്നു. ഇതുകണ്ട് കൂടെയുണ്ടായിരുന്ന കൂട്ടുകാരി ബോധരഹിതയായി വീണു.

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു; രാജസ്ഥാനില്‍ സ്‌കൂള്‍ ഉടമയ്ക്ക് 20 വര്‍ഷം കഠിന തടവ്

രാജസ്ഥാനിലെ ജയിസാല്‍മീറില്‍ സ്വകാര്യ സ്‌കൂള്‍ ഉടമയ്ക്ക് 20 വര്‍ഷം കഠിന തടവ്. എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമപ്രകാരമാണ് ഹരിസിങ് എന്നയാള്‍ക്ക് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജേതറാം മാലി പറഞ്ഞു.

വിദ്യാര്‍ഥിനികളോട് മോശമായി സംസാരിച്ചു; അധ്യാപകനെതിരെ പരാതി

കോട്ടയം ഏറ്റുമാനൂരില്‍ വിദ്യാര്‍ഥികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ പരാതി. മതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. ഏറ്റുമാനൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ ഏഴ് വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നു.