Crime • ഇ വാർത്ത | evartha

വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന : ആലപ്പുഴയില്‍ യുവാവ് അറസ്റ്റില്‍

ആലപ്പുഴയില്‍ വാട്‌സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തു നിന്ന് പിടികൂടിയ ഇയാളില്‍ നിന്ന് രണ്ടര കിലോ കഞ്ചാവും പിടിച്ചെടുത്തു

ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി

ഭാര്യയുമായി അവിഹിതമുണ്ടെന്ന് പറഞ്ഞുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. മദ്യപിക്കുന്നതിനിടിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.തൃശൂര്‍ ചേര്‍പ്പിന് സമീപം വെങ്ങിണിശ്ശേരിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബീഹാര്‍ സ്വദേശി ശിവനാഥ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഗേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും ബീഹാര്‍ സ്വദേശികളാണ്.

അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

നെടുമ്പാശേരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളായ വിനു വിക്രമന്‍, ഗ്രീന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുരുത്തിശേരി സ്വദേശി ഗില്ലാപ്പി എന്നു വിളിക്കുന്ന ഗുണ്ടാത്തലവന്‍ ബിനോയിയെയാണ് കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

മിക്സി വിറ്റ് മദ്യപിച്ച ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊലപ്പെടുത്തി

വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭർത്താവിനെ ഭാര്യ വടികൊണ്ട്‌ തലയ്ക്കടിച്ചു കൊന്നു. കേരള-തമിഴ്‌നാട് അതിർത്തിയായ ഉദുമൽപേട്ടയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്

മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് 14 വയസുകാരനെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ചു

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലു വയസുകാരനെ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൈയും കാലും തല്ലി ഒടിച്ചു. നിരവധി ക്രമിനൽ കേസുകളിലെ പ്രതികളായ കണ്ണമ്മൂല പുത്തൻപാലം വയൽ നികത്തിയ വീട്ടിൽ ആർ. അരുൺ (33), കൊല്ലൂർ തോട്ടുവരമ്പ് വീട്ടിൽ ബി.രാജേഷ് (34) എന്നിവർ ചേർന്നാണ് വാതിൽ പൊളിച്ച് വീടിനുള്ളിൽ കടന്ന് കൗമാരക്കാനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്

മകളെ കൊല്ലാന്‍ അവസരത്തിനായി നാലുദിവസം കാത്തിരുന്നു ഒടുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി,കൊലയാളി അമ്മയുടെ വെളിപ്പെടുത്തല്‍

കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.കൊലനടത്താന്‍ നാലുദിവസമായി അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു

വിദേശ സംഭാവന ശേഖരിക്കാന്‍ പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ വച്ച കേസ്; പ്രതി ആള്‍ ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി പൊലീസ്, സ്ഥിരീകരണമില്ലെന്ന് കേന്ദ്രം

നിത്യാനന്ദ വിദേശത്തേക്ക് കടന്നുവെന്നും ആവശ്യം വന്നാല്‍ കൃത്യമായ നടപടികളിലൂടെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍.വി അസാരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയം പൊലീസ് റിപ്പോര്‍ട്ട് തള്ളുകയായിരുന്നു.നിത്യാനന്ദ വിദേശത്തേക്ക് കടന്നുവെന്നതില്‍ പൊലീസില്‍ നിന്നോ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും, വിദേശത്തേക്ക് കടന്നവരെ തിരിച്ചെത്തിക്കാന്‍ അവിടുത്തെ സര്‍ക്കാരിനോട് ആവശ്യപ്പെടണമെങ്കില്‍ അയാളുള്ള സ്ഥലവും പൗരത്വ വിവരങ്ങളും അറിയണം. നിത്യാനന്ദയെ കുറിച്ച് അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.

പത്തുവയസുകാരി വീടിനുള്ളിൽ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലപ്പെട്ട നിലയിൽ: മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആറാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ മുറിയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉഴവൂർ കരുനെച്ചി ക്ഷേത്രത്തിനു സമീപത്തു വൃന്ദാവൻ ബിൽഡിങ്സിൽ വാടകയ്ക്കു താമസിക്കുന്ന എം.ജി. കൊച്ചുരാമൻ (കുഞ്ഞപ്പൻ)–സാലി ദമ്പതികളുടെ മകൾ സൂര്യ രാമനെ(10)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

Walayar case police high court

വാളയാർ കേസിൽ പൊലീസിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

വാളയാര്‍ കേസില്‍ പൊലീസിനെ തള്ളി ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ അപ്പീല്‍ . പൊലീസ് അന്വേഷണത്തിലെ ഗുരുതരവീഴ്ചകള്‍ അക്കമിട്ട് നിരത്തിയ സര്‍ക്കാര്‍, കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി