പെട്രോള്‍ വിലവര്‍ദ്ധന; സര്‍ക്കാര്‍ വാഹനം കത്തിച്ചു

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കുന്നുകുഴിയില്‍ സമരക്കാര്‍ സര്‍ക്കാര്‍ വാഹനം കത്തിച്ചു. പി.എസ്. സിയയുടെ കാറാണ് കത്തിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ മകന്‍ മരിച്ചു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്‍ മരിച്ചു. വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഹൈദരാബാദില്‍ ചികിത്സയിലിരുന്നു. ഞയറാഴ്ച ഹൈദരാബാദില്‍ വച്ചാണ് അപകടമുണ്ടായത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ശക്തമാണമെന്ന് രാജകുടുംബം

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇപ്പോഴുള്ള സുരക്ഷ ശക്തമാക്കുന്നതിനോട് യോജിക്കുന്നുവെന്ന് രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും രാജകുടുംബം അറിയിച്ചിട്ടുണ്ട്. മുമ്പ് …

അമര്‍സിംഗിന് ജാമ്യം

വോട്ടിന് കോഴ വിവാദത്തില്‍ അമര്‍സിംഗിന് ജാമ്യം അനുവദിച്ചു. റിമാന്റ് കാലാവധി അവസാനിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യപരമായ സ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ 9 മരണം

ജയ്പൂര്‍: രാജസ്ഥാനില്‍ ഗുജ്ജാറുകളും മുസ്‌ലിംങ്ങളും തമ്മിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍ ശ്മശാന ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ജില്ലയില്‍ …

പെട്രോള്‍ വില 3 രൂപ കൂട്ടാന്‍ നീക്കം

ന്യൂഡല്‍ഹി: ഈ ആഴ്ചയോടെ രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ധാരണയിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ …

പി.സി. ജോര്‍ജ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: കത്തെഴുത്തിലൂടെ വിവാദത്തിലായ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. എന്നാല്‍ പ്രസ്തുത വിവാദങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ലെന്ന് പി.സി. ജോര്‍ജ് കൂടിക്കാഴ്ചയ്ക്കുശേഷം വെളിപ്പെടുത്തി.

ബി നിലവറ തുറക്കണം: വിദഗ്ദസമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധന നടത്തണമെന്നു വിദഗ്ധ സമിതി സുപ്രീംകോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണു സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. അതേസമയം ബി …

പി.ജെ. ജോസഫ് പി.സി. ജോര്‍ജിനെതിരെ

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ജെ. ജോസഫ് പ്രതികരിക്കുന്നു. കേരള കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന തെറ്റാണെന്ന് ജലസേചന മന്ത്രി പി.ജെ ജോസഫ്. പി.സി …

അസ്ഹറുദ്ദീന്റെ മകന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു

ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. അഹ്‌സറുദ്ദീല്‍ മകനെകാണാനായി ഹൈദരാബാദിലെത്തിയിട്ടുണ്ട്. ബൈക്കപകടത്തിലാണ് അയാസുദ്ദീന് ഗുരുതരമായി പരിക്കേറ്റത്. …