എല്‍ഡിഎഫ് ആര്യാടനെതിരേ പരാതി നല്‍കി

കോണ്‍ഗ്രസ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാകുമെന്ന പ്രസ്താവനയ്‌ക്കെതിരേയാണ് പരാതി. എല്‍ഡിഎഫ് …

പിറവം ഉപതെരഞ്ഞെടുപ്പ് സര്‍ക്കിന്റെ വിലയിരുത്തലാകും: പി.ജെ.ജോസഫ്

എട്ടു മാസത്തെ യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകും പിറവം ഉപതെരഞ്ഞെടുപ്പെന്നു മന്ത്രി പി.ജെ. ജോസഫ്. അനൂപ് ജേക്കബിനെ മന്ത്രിയാക്കാമെന്നതു സത്യം മാത്രമാണ്. മുല്ലപ്പെരിയാര്‍ വിഷയം പിറവം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച …

മുഖ്യമന്ത്രി ബിനാമി രാഷ്ട്രീയം കളിക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബിനാമി രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍. താന്‍ പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റുള്ളവരെകൊണ്ട് പറയിക്കുകയാണ്. മുഖ്യമന്ത്രിയുടെ തന്ത്രപരമായ ഈ പൊള്ളത്തരം …

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത്

വിളപ്പില്‍ശാല പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി പറഞ്ഞു. ഏതു സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. വിളപ്പില്‍ശാലയിലെ ജനകീയ പ്രക്ഷോഭം നേരിടാന്‍ സിആര്‍പിഎഫിന്റെ …

പാര്‍ട്ടിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് പ്രമോഷന്‍: ചെന്നിത്തല

പാര്‍ട്ടിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രമോഷന്‍ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ …

ലാലൂരില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ ആരംഭിച്ചു

തൃശൂര്‍ ലാലൂരിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മാലിന്യനീക്കം തുടങ്ങി. പ്ലാസ്റ്റിക് വേര്‍തിരിച്ച മാലിന്യമാണ് ഇന്ന് രണ്ടു മണിയോടെ നീക്കിത്തുടങ്ങിയത്. ലാലൂരില്‍ നിന്ന് മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെ.വേണു …

ഇറ്റാലിയന്‍ കപ്പലിലെ പരിശോധന നാളത്തേക്ക് മാറ്റി

രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയില്‍ പോലീസ് നടത്താനിരുന്ന പരിശോധന നാളത്തെക്ക് മാറ്റി. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നാളെ …

വി.എ.അരുണ്‍കുമാറിനെതിരായ ആരോപണം: നിയമസഭാ സമിതി റിപ്പോര്‍ട്ട് മാര്‍ച്ച് എട്ടിന്

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച നിയമസഭാ സമിതി മാര്‍ച്ച് എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ അടുത്ത സിറ്റിംഗ് മാര്‍ച്ച് രണ്ടിന് നടക്കും. അരുണ്‍കുമാറിനെ …

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഇ, എഫ് നിലവറകളുടെ കണക്കെടുപ്പിനായി ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ തന്നെ …

കടലിലെ വെടിവെയ്പ്പ്: എഫ്‌ഐആറില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി

കടലില്‍ രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പോലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍(എഫ്‌ഐആര്‍) അപാകതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് എഫ്‌ഐആര്‍ തയാറാക്കിയത്. …