സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍; കേസ് ബുധനാഴ്ചത്തേക്ക് മാറ്റി; സ്‌പോട്ട് അഡ്മിഷന് മാറ്റമില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി. കോളേജുകള്‍ ബുധനാഴ്ചയ്ക്കുള്ളില്‍ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും …

കുരുക്ക് മുറുകുന്നു: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ബിഷപ്പ് പലതവണ മോശമായി സ്പര്‍ശിച്ചെന്ന് സഭവിട്ട കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മഠത്തില്‍വെച്ച് …

സെപ്റ്റംബര്‍ പത്തിന് ഇടതുസംഘടനകളുടെ ഹര്‍ത്താല്‍

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സെപ്റ്റംബര്‍ പത്തിന് (തിങ്കള്‍) രാജ്യവ്യാപക ഹര്‍ത്താല്‍ നടത്തുമെന്ന് ഇടതുസംഘടനകള്‍. സിപിഎം, സിപിഐ (എംഎല്‍), എസ്‌യുസിഐ (കമ്യൂണിസ്റ്റ്), …

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ …

ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി; പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധി. ലോകം ഉറ്റുനോക്കിയിരുന്ന വിധിയിലൂടെ 157 വര്‍ഷം പഴക്കമുള്ള നിയമമാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന …

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില: പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 21 പൈസയുടെ വര്‍ധനവുണ്ടായപ്പോള്‍ ഡീസലിന് 22 പൈസയാണ് ഇന്ന് കൂടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവ് …

സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു: പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ബാധിക്കും

സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. അല്‍ അസ്ഹര്‍, വയനാട് ഡിഎം, പി.കെ. ദാസ്, വര്‍ക്കല എസ്ആര്‍ എന്നീ കോളജുകള്‍ക്കാണു …

കേരളത്തിന് വിദേശ സഹായം വേണ്ടേ വേണ്ട; നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം

പ്രളയക്കെടുതിയുടെ ദുരിതാശ്വാസത്തിന് വിദേശസഹായം വാങ്ങില്ലെന്ന നിലപാടില്‍ മാറ്റം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ അറിയിച്ചത് പ്രകാരം ദുരിതാശ്വാസത്തിന് വിദേശസഹായം വേണ്ടെന്നത് പോലെ തന്നെ പുനര്‍നിര്‍മാണത്തിന് വിദേശ സര്‍ക്കാറിന്റെ സഹായം …

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ല: മീശ നോവലിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ …

ശശിക്കെതിരെ സര്‍ക്കാരല്ല, പാര്‍ട്ടിയാണ് നടപടിയെടുക്കേണ്ടതെന്ന് ഇ.പി ജയരാജന്‍: ഡിവൈഎഫ്‌ഐ നേതൃത്വം പ്രതിരോധത്തില്‍

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്‌ക്കെതിരായ ലൈംഗിക അതിക്രമണ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന്റെ മുന്നില്‍ ഇതുവരെ പ്രശ്‌നം വന്നിട്ടില്ല. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്നും …