ആവര്‍ത്തന വാര്‍ത്തകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു;സഹായം ലഭിച്ചു കഴിഞ്ഞവര്‍ അക്കാര്യം സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്ക് വയ്ക്കുക

തിരുവനന്തപുരം : സഹായം ലഭിച്ചുകഴിഞ്ഞാല്‍ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. ആവര്‍ത്തന വാര്‍ത്തകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്. സഹായാഭ്യര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ആവശ്യമുള്ള വിവരങ്ങള്‍ …

സഹായമെത്തിയില്ലെങ്കില്‍ ഇന്നുരാത്രി 50000 പേര്‍ മരിക്കുമെന്ന് സജി ചെറിയാന്‍ എം.എല്‍.എ

പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരിൽ കേന്ദ്രസേനകളുടെ സഹായം യാചിച്ച് എം.എൽ.എ സജി ചെറിയാൻ. ഉടൻ സഹായം എത്തിച്ചില്ലെങ്കിൽ ചെങ്ങന്നൂരിൽ വലിയ ദുരന്തമുണ്ടാകുമെന്നും പതിനായിരങ്ങളാണ് മരണമുഖത്ത് ഉള്ളതെന്നും …

തൃശൂര്‍ ജില്ലയില്‍ ഇന്ധന വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി; സംസ്ഥാനത്ത് ഇന്ധന ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ക്രമീകരണങ്ങളുമായി പെട്രോളിയം കമ്പനികള്‍

പാലക്കാട് തൃശൂര്‍ ദേശീയപാതയില്‍ രണ്ടു ദിവസമായി ഗതാഗതം തടസപ്പെട്ടതോടെ തൃശൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഇതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പോലും ഇന്ധനക്ഷാമം അനുഭവപ്പെടുന്നുണ്ട്. …

ഒടുവില്‍ തമിഴ്‌നാട് സമ്മതിച്ചു; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കും

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കുമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി …

രക്ഷാപ്രവര്‍ത്തനം വൈകി; റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു. റിലീഫ് കമ്മീഷണര്‍ കൂടിയായ പി.എച്ച് കുര്യനെയാണ് മുഖ്യമന്ത്രി ശാസിച്ചത്. …

എറണാകുളത്ത് 50000 ഭക്ഷണപ്പൊതികള്‍ ആവശ്യമുണ്ട്

എറണാകുളത്ത് 50000 ഭക്ഷണപ്പൊതികള്‍, ചെറിയ കുപ്പിവെള്ളം ആവശ്യമുണ്ട്. എളുപ്പത്തില്‍ കേടാകാത്ത ഭക്ഷണസാധനങ്ങളാണ് വേണ്ടത്. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കണം. സ്പീഡ് ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ എന്നിവയും വേണം. …

മലപ്പുറം ജില്ല ഒറ്റപ്പെട്ടു; റോഡുകള്‍ മിക്കതും വെള്ളത്തിനടിയില്‍; അവശ്യ സാധനങ്ങള്‍പോലും കിട്ടാതെ ജനങ്ങള്‍ ദുരിതത്തില്‍

മലപ്പുറം ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകള്‍ മിക്കതും വെള്ളത്തിനടിയിലായതിനാല്‍ രണ്ടാം ദിവസവും ദേശീയപാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടു. രാത്രിയുണ്ടായ മഴയിലും മണ്ണിടിച്ചിലിലും വീടുകള്‍ …

ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ അയക്കരുത്; പൊലീസ് നിയമ നടപടി സ്വീകരിക്കും

ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പൊലീസ് നിയമ നടപടി സ്വീകരിക്കും. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന …

ഓണാവധി പുനഃക്രമീകരിച്ചു; സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടക്കും; പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച (17/08/18) അടക്കും. ഓണാവധി കഴിഞ്ഞ് …

കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി; കുതിരാനില്‍ ഗതാഗതം നിരോധിച്ചു; ബ്ലോക്ക് മാറാൻ രണ്ടു ദിവസം എടുക്കും

കുതിരാനില്‍ മണ്ണിടിഞ്ഞതുമൂലം മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയില്‍ രൂപപ്പെട്ടത് വന്‍ ഗതാഗതക്കുരുക്ക്. കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഈ വഴിയിലെ …