evartha Desk-ഇ വാർത്ത | evartha

evartha Desk

തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലല്‍ പൂര്‍ണ്ണം. ഹര്‍ത്താലിനിടെ മൂന്നിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. പാപ്പനംകോട്, വെഞ്ഞാറമ്മൂട്, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. …

തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കുവാന്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ജോര്‍ജ് കത്തയച്ചത് പാര്‍ട്ടിയോടാലോചിക്കാതെ; കെ.എം. മാണി

കോഴിക്കോട്: ജഡ്ജിക്കെതിരേ പി.സി. ജോര്‍ജ് കത്തയച്ചത് പാര്‍ട്ടിയോടാലോചിക്കാതെയാണെങ്കിലും ഒരു പൗരന്‍ എന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനം ശരിതന്നെയാണെന്ന് കെ.എം.മാണി. വിദേശത്തായിരുന്ന മാണി കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ …

പെട്രോള്‍ വിലവര്‍ദ്ധന: സംസ്ഥാനം സംഘര്‍ഷമുഖരിതം

പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചുകള്‍ പലതും അക്രമാസക്തമായി. തിരുവനന്തപുരത്ത് മൂന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു. ഡി..വൈ.എഫ്.ഐ ജനറല്‍ പോസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു. …

പെട്രോള്‍ വിലവര്‍ദ്ധന; സര്‍ക്കാര്‍ വാഹനം കത്തിച്ചു

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കുന്നുകുഴിയില്‍ സമരക്കാര്‍ സര്‍ക്കാര്‍ വാഹനം കത്തിച്ചു. പി.എസ്. സിയയുടെ കാറാണ് കത്തിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ മകന്‍ മരിച്ചു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്‍ മരിച്ചു. വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഹൈദരാബാദില്‍ ചികിത്സയിലിരുന്നു. ഞയറാഴ്ച ഹൈദരാബാദില്‍ വച്ചാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച വാഹന പണിമുടക്ക്

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ മോട്ടോര്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തീരുമാനം.

ഷൂട്ടിംഗിനിടെ മോഹന്‍ലാലിന് അപകടം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിംഗിനിടെ മോഹന്‍ലാലിന് അപകടം. എട്ടടി ഉയത്തില്‍ നിന്ന് ബൈക്കോടുകൂടി താഴെ വീണ മോഹന്‍ലാലിന് അപകടമൊന്നുമില്ല. ബാങ്കോക്കില്‍ വച്ച് ചിത്രത്തിന്റെ ക്ലൈമാക്‌സ് …

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ശക്തമാണമെന്ന് രാജകുടുംബം

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇപ്പോഴുള്ള സുരക്ഷ ശക്തമാക്കുന്നതിനോട് യോജിക്കുന്നുവെന്ന് രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും രാജകുടുംബം അറിയിച്ചിട്ടുണ്ട്. മുമ്പ് …

ശ്രീജേഷിനു കേരളത്തിന്റെ സമ്മാനം 5 ലക്ഷം രൂപ

തിരുവനന്തപുരം: ഇന്ത്യന്‍ ഹോക്കിയില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനതാരം പി.ആര്‍. ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സ്‌പോര്‍ട്‌സ് വകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചു. കൂടാതെ ടീം …