evartha Desk

ഇസ്രേലി ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസാ മേഖലയില്‍ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പലസ്തീന്‍കാര്‍ ദക്ഷിണ ഇസ്രയേലില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. പലസ്തീനില്‍നിന്ന് അയച്ച 70 …

കേന്ദ്ര മന്ത്രിസഭയില്‍ ഈയാഴ്ച അഴിച്ചുപണി

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഞായറാഴ്ചയുണ്ടായേക്കും. ഏതാനും പുതിയ ഗവര്‍ണര്‍മാരുടെ നിയമനവും ഇതോടനുബന്ധിച്ചു നടത്തുമെന്ന് അറിയുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാനത്തെ പ്രധാന പുനഃസംഘടനയാകും നടക്കുകയെന്നാണു പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും …

യുഎഇയില്‍ വധശിക്ഷ കാത്തുകഴിയുന്നത് 21 ഇന്ത്യക്കാര്‍

വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ യുഎഇയില്‍ 21 ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നുവെന്നു വെളിപ്പെടുത്തല്‍. ഇതിലേറെയും കൊലപാതകക്കേസുകളിലെ പ്രതികളാണെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഓംപ്രകാശ് ശര്‍മ വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയില്‍ …

അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ നിയമം കൊണ്ടുവരണം: ആര്‍എസ്എസ്

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ രാമജന്മഭൂമി ട്രസ്റ്റിനെ അനുവദിക്കുന്ന നിയമം എത്രയും വേഗം കേന്ദ്രം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. തര്‍ക്കഭൂമിയില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ …

ദൈവത്തിന് ആവേശോജ്വല വരവേല്‍പ്പ്..

ലോക ഫുട്‌ബോളിന്റെ ദൈവം ഡീഗോ അര്‍മാന്‍ഡോ മാറഡോണയ്ക്കു കണ്ണൂരിന്റെ മണ്ണില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ അത്യുജ്വല വരവേല്‍പ്പ്. സ്റ്റേഡിയം നിറഞ്ഞ ജനസഞ്ചയം മാറഡോണയോടും ഫുട്‌ബോളിനോടുമുള്ള മലയാളികളുടെ സ്‌നേഹത്തിന്റെ …

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന് വീരഭദ്രസിംഗ് മാപ്പു പറഞ്ഞു

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടു വിവാദത്തിലായ മുന്‍ കേന്ദ്രമന്ത്രിയും ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ വീരഭദ്രസിംഗ് മാപ്പു പറഞ്ഞു. താന്‍ മാധ്യമങ്ങളെ ബഹുമാനിക്കുന്നുവെന്നും ചില ചോദ്യങ്ങള്‍ കേട്ടു ദേഷ്യം നിയന്ത്രിക്കാനാവാതെ …

പീഡനത്തിനിരയായ ബാലിക പ്രസവിച്ചു

ലൈംഗിക പീഡനത്തിനിരയായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരി പ്രസവിച്ചു. ഈ മാസം 22ന് എസ്എടിയിലെത്തിച്ച കുട്ടി ഇന്നലെയാണ് പ്രസവിച്ചത്. കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍പ്പെടുന്ന …

വിമാന റാഞ്ചല്‍ വിവാദം: യാത്രക്കാര്‍ ചോദ്യംചെയ്യലിനു ഹാജരാകണം

വിമാന റാഞ്ചല്‍ വിവാദവുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ യാത്രക്കാര്‍ക്കു പോലീസ് നിര്‍ദേശം. വിമാനത്തില്‍ സഞ്ചരിച്ചിരുന്ന ആറു യാത്രക്കാരോടു തിരുവനന്തപുരത്തു ഹാജരാകാനാണ് ശംഖുമുഖം പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊലപാതക രാഷ്ട്രീയത്തിനെതിരേ നടപടി സ്വീകരിക്കും: ആഭ്യന്തരമന്ത്രി

കൊലപാതകരാഷ്ട്രീയം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവരുടെ സ്ഥാനം എവിടെയാണെന്ന് തനിക്കറിയാമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊണ്ടാഴി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാറമേല്‍പടി സെന്ററില്‍ …

കൊച്ചി മെട്രോ: പ്രധാനമന്ത്രി നിര്‍ദേശം നല്കണമെന്നു മുഖ്യമന്ത്രി

കഴിഞ്ഞ കൊച്ചി മെട്രോ റെയില്‍ ബോര്‍ഡ് യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചു പ്രതിനിധികള്‍ കൊച്ചി മെട്രോയുടെ പണികള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തീരുമാനം …