Evartha Desk-ഇ വാർത്ത | evartha

Evartha Desk

ക്ഷമയാണ് സിനിമയുടെ അടിസ്ഥാന ഘടകമെന്ന് ശാരദ

ചലച്ചിത്ര രംഗത്ത് എത്തുന്നവർക്ക് ഏറ്റവും യോഗ്യതയായി വേണ്ടത് ക്ഷമയാണന്ന് നടി ശാരദ.ഓരോ സിനിമകളിൽ നിന്നും ഓരോ പുതിയ പാഠങ്ങളാണ് തനിക്കു ലഭിച്ചത്.എന്നാൽ സിനിമയെകുറിച്ചെല്ലാം അറിഞ്ഞുകൊണ്ടാണ് പുതുതലമുറ സിനിമാ രംഗത്ത് എത്തുന്നതെന്നും അവർ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.

സിനിമകള്‍ക്ക് സാധ്യതകളുടെ ലോകം തുറന്ന് നെറ്റ്‌വര്‍ക്കിംഗ് കൂട്ടായ്മ

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ഫിലിം മാര്‍ക്കറ്റിനോട് അനുബന്ധിച്ചുള്ള ഫിലിം ഡിസ്‌പ്ലേയും നെറ്റ്‌വര്‍ക്കിംഗ് കൂട്ടായ്മയും സംഘടിപ്പിച്ചു.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സിനിമ നിര്‍മ്മാതാവ് ബേബി മാത്യു സോമതീരം,വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവർ പങ്കെടുത്തു.

വിലകയറ്റം; സര്‍ക്കാരിനെതിരെ സമരത്തിന് ഹോട്ടലുടമകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സര്‍ക്കാര്‍ നിയന്ത്രിക്കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍.

ബലാല്‍സംഗ,കൊലപാതകക്കേസുകളില്‍ മൂന്നാഴ്ച്ചയ്ക്കകം വധശിക്ഷ; പുതിയ ബില്ലിന് ആന്ധ്രാ സര്‍ക്കാര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ആന്ധ്ര സര്‍ക്കാര്‍.

കുഞ്ഞാലിക്കുട്ടിയുടെയും ഉവൈസിയുടെയും നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി; പൗരത്വബില്‍ കീറിയെറിഞ്ഞ് ഉവൈസിയുടെ പ്രതിഷേധം

ലോക്‌സഭയില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഉവൈസി.

മുസ്ലിങ്ങളെ മാത്രം പുറത്താക്കി ലോക്‌സഭയില്‍ ദേശീയ പൗരത്വഭേദഗതി ബില്‍ പാസായി

ദേശീയ പൗരത്വഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 311 പേര#് അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ വെറും 80 അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പൗരത്വബില്‍ പാസായത്. പ്രതിപക്ഷം നിര്‍ദേശിച്ച എല്ലാ ഭേദഗതികളും തള്ളിയാണ് ഭരണകക്ഷി ബില്‍ പാസാക്കിയത്. മതം അടിസ്ഥാനപ്പെടുത്തിയുള്‌ല ബില്ലിനെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തള്ളിക്കൊണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. മുസ്ലിങ്ങളെ മാത്രം ബില്ലില്‍ നിന്ന് ഒഴിവാക്കികൊണ്ടാണ് ബില്ല് തയ്യാറാക്കിയത്. അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍,ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്ന് മുസ്ലിങ്ങളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനെന്ന അവകാശവാദങ്ങളുമായാണ് ദേഗദതികള്‍ കൊണ്ടുവന്നത്.വരുംദിവസം രാജ്യസഭയില്‍ ബില്‍ പരിഗണനയ്‌ക്കെത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

കേരളാ ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ല; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളാ ബാങ്കുമായി കോണ്‍ഗ്രസ് ഒരിക്കലും സഹകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ച് ആയിരത്തോളം ശാസ്ത്രജ്ഞരും ഗവേഷകരും

ഇന്ത്യയില്‍ നടപ്പാക്കാനിരിക്കുന്ന പൗരത്വബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി ആയിരത്തോളം ശാസ്ത്രജ്ഞരും ഗവേഷകരും.

ഉത്തേജക മരുന്ന് ഉപയോഗം; റഷ്യയ്ക്ക് കായിക രംഗത്ത് നാല് വര്‍ഷത്തെ വിലക്ക്

സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യ മത്സരിക്കുന്നതിന് വിലക്ക് ബാധകമാകില്ല.