Evartha Desk

‘പോലീസിനെ ആക്രമിച്ച ഒരുത്തനും മനസമാധാനത്തോടെ കഴിയില്ല’: പരസ്യ ഭീഷണിയുമായി നെടുമങ്ങാട് ഡിവൈഎസ്പി

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസില്‍ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി. കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ പ്രചാരകുമായ പ്രവീണിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. …

കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി

കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അനുമതി നല്‍കിയത്. ഒരു ശതമാനം നിരക്കില്‍ രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കാനാണ് …

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രജനീകാന്ത് ചിത്രം ‘പേട്ട’യുടെ എച്ച്ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍

നടന്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘പേട്ട’ ഇന്റര്‍നെറ്റില്‍. ഇന്നു റിലീസ് ചെയ്ത ചിത്രമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റാണു പ്രചരിക്കുന്നത്. …

ദേശീയ പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവരെ കാത്തിരിക്കുന്നത് കുരുക്കൊഴിയാത്ത നിയമനടപടി: ഒരു മിനിട്ടിന് 400 രൂപ വച്ച് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി റെയില്‍വേ

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിച്ചിരുന്നു. പണിമുടക്കില്‍ പലയിടത്തും വ്യാപകമായി ട്രെയിന്‍ തടഞ്ഞതോടെ ജനങ്ങള്‍ പെരുവഴിയിലാകുകയും ചെയ്തിരുന്നു. …

ഹാര്‍ദിക് പാണ്ഡ്യയെയും കെ.എല്‍ രാഹുലിനെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും

ടിവി ചാനല്‍ ടോക് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ …

ഭരണം പൊളിഞ്ഞെന്ന് തോന്നിയാല്‍ അപ്പോള്‍ സംവരണ തന്ത്രം ഇറക്കും: യുവാക്കളോട് പക്കോഡ വില്‍ക്കാന്‍ പറഞ്ഞ പ്രധാനമന്ത്രിയാണ് സംവരണവുമായി രംഗത്തെത്തിയിരിക്കുന്നത്: ആഞ്ഞടിച്ച് ശിവസേന

മുംബൈ: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെതിരെ ശിവസേന മുഖപത്രം സാംമ്‌നയില്‍ ലേഖനം. നരേന്ദ്രമോദിയുടെ സംവരണ ബില്ല് രാഷ്ട്രീയ ലക്ഷ്യം മുന്നോട്ട് വെച്ചുള്ള നടപടി മാത്രമാണെന്നാണ് …

അയോധ്യ കേസ്: ഭരണഘടനാ ബെഞ്ചില്‍ നിന്ന് യു.യു.ലളിത് പിന്മാറി; കേസ് ജനുവരി 29ലേക്ക് മാറ്റി

അയോധ്യകേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറി. അഭിഭാഷകനായിരിക്കേ അയോധ്യ കേസില്‍ യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് വേണ്ടി ഹാജരായിട്ടുള്ളതിനാലാണ് പിന്മാറ്റം. ലളിത് …

വിറയല്‍ നിറുത്തണം; വ്യക്തിത്വമുണ്ടെങ്കില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് വേണ്ടത്: മോദിയോട് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വിറയല്‍ നിറുത്തണം. വ്യക്തിത്വമുണ്ടെങ്കില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് വേണ്ടത്. റഫാലിന്റെ ഒറിജിനല്‍ കരാര്‍ …

പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തിയ സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. …

‘വിശ്വാസം’ കാണാന്‍ പണം നല്‍കിയില്ല; മകന്‍ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

സിരുത്തൈ ശിവ സംവിധാനം ചെയ്ത അജിത്ത് ചിത്രം ‘വിശ്വാസം’ കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ …