ഭയപ്പെടാൻ കാരണങ്ങളുണ്ട്; എനിക്ക് ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം എന്നാണ് ആഗ്രഹം: അമർത്യ സെൻ

single-img
1 July 2022

നമ്മുടെ രാജ്യത്ത് ഇപ്പോൾ ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. ഇവിടെ സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവേചനം കാണിക്കരുതെന്നും സെന്‍ പറഞ്ഞു.

തന്നോട് എന്തിനെയെങ്കിലും കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും. കാരണം ഇപ്പോള്‍ ഭയപ്പെടാന്‍ ഒരു കാരണമുണ്ട്. നിലവില്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളാണ് ആ ഭയത്തിന് കാരണം,’ അമര്‍ത്യ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് നമ്മുടെ ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം എന്നാണ് ആഗ്രഹം. ചരിത്രപരമായി സ്വതന്ത്ര ചിന്താഗതിയുള്ള രാജ്യത്ത് മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവിന്റെ ആവശ്യമില്ല, ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമാകാനോ, മുസ്‌ലിം രാഷ്ട്രമാകാനോ കഴിയില്ല. എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം,’ സെന്‍ കൂട്ടിച്ചേർത്തു.