‘തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു’; ഉദ്ധവ് താക്കറെയുടെ രാജിയില്‍ പ്രതികരിച്ച് കങ്കണ

single-img
30 June 2022

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ രാഷ്ട്രീയ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. കങ്കണ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കങ്കണയുടെ പ്രതികരണം.

‘തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും. ജീവിതത്തിന്റെ താമര വിരിയും. വീഡിയോയില്‍ കങ്കണ പറഞ്ഞു. “വിശ്വാസമാണ് ജനാധിപത്യത്തില്‍ എല്ലാമെന്ന് 2020-ല്‍ ഞാന്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നവര്‍ ആരായാലും അവരുടെ അഹങ്കാരം തകര്‍ക്കപ്പെടും.” ശിവന്റെ 12-ാമത്തെ അവതാരമാണ് ഹനുമാന്‍. പക്ഷേ ശിവസേന തന്നെ ഹനുമാന്‍ ചാലിസ നിരോധിക്കുമ്പോള്‍ ശിവന് പോലും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്നും കങ്കണ പറഞ്ഞു

2020 ൽ, ഉദ്ധവ് താക്കറെയെ സ്വജനപക്ഷപാതത്തിന്റെ ഏറ്റവും മോശം ഉൽപ്പന്നമെന്ന് കങ്കണ വിശേഷിപ്പിച്ചിരുന്നു. “ഒരു മുഖ്യമന്ത്രി എന്ന നിലയിൽ, ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ, നിസ്സാര വഴക്കുകളിൽ ഏർപ്പെടുന്ന, അവരുടെ അധികാരം ഉപയോഗിക്കുന്ന, എന്നോട് യോജിക്കാത്ത ആളുകളെ അപമാനിക്കാനും അപായപ്പെടുത്താനും വൃത്തികെട്ട രാഷ്ട്രീയം കളിച്ച് നിങ്ങൾ നേടിയ കസേര നിങ്ങൾ അർഹിക്കുന്നില്ല. എന്നാണ് കങ്കണ അന്ന് പറഞ്ഞത്.