നിയമസഭയില്‍ ബഫര്‍സോണ്‍ ചര്‍ച്ച; നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്

single-img
30 June 2022

പരിസ്ഥിതിലോല മേഖല പ്രശ്നത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളുടെ നിലപാടിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം. പരിസ്ഥിതി ലോല മേഖല പൂജ്യം മുതല്‍ 12 കി.മി വരെ വേണമെന്ന് രേഖപ്പെടുത്തിയത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ജനവാസമേഖലയെ യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കിയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചു.

ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ മേഖല 10 കിലോമീറ്ററാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് 2002ലെ ബിജെപി സര്‍ക്കാരാണ് ഈ തീരുമാനമെടുത്തതെന്നായിരുന്നു സതീശൻ മറുപടി പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനായി ഒരുമിച്ച് നില്‍ക്കണം. എം.പി-മാര്‍ ഒരുമിച്ച് യോഗം ചേര്‍ന്ന് വിഷയം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കണം. എങ്കില്‍ മാത്രമേ ശാശ്വതമായ പരിഹാരം കാണാനാവുകയുള്ളൂ. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായാല്‍ അത് കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതിെന തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു.