13-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ മീനയെ തനിച്ചാക്കി വിദ്യാസാ​ഗർ യാത്രയായി

single-img
29 June 2022

ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട നടി മീനയുടെ ഭർത്താവിന്റെ അപ്രീക്ഷിത വി​യോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഇന്നലെയായിരുന്നു കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്ന വിദ്യാസാ​ഗറിന്റെ വിയോ​ഗം.

ശ്വാസകോശത്തിന് സംഭവിച്ച അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇത് രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.

2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. ബംഗളൂരുവിൽ വ്യവസായിയാണ് വിദ്യാസാഗർ. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ​ഗർ യാത്ര പറഞ്ഞത്.

’12 വർഷത്തെ കൂട്ടുകെട്ട്’, എന്നായിരുന്നു കഴിഞ്ഞ വിവാഹ വാർഷികത്തിൽ മീന സോഷ്യൽമീഡിയയിൽ കുറിച്ചത്. വിദ്യാസാ​ഗറിനും മകൾക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു.