അഗ്നിവീരന്മാർക്കു മുൻഗണന നൽകില്ല: മമത ബാനർജി

single-img
29 June 2022

കേന്ദ്ര സർക്കാരിന്റെ പുതിയ സൈനിക പദ്ധതിയായ അഗ്നിപതിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. സൈനിക പദ്ധതിയായ അഗ്നിപത് ബിജെപിയുടെ ചവറ്റുകുട്ടയാണെന്നും, അഗ്നി സൈനികർക്ക് ഒരുതരത്തിലുമുള്ള മുൻഗണനയും സംസ്ഥാനം നൽകില്ലെന്നും മമതാ ബാനർജി വ്യക്തമാക്കി. തൃണമൽ കോൺഗ്രസ് പ്രവർത്തകരുടെ സംഗമത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.

മറ്റുള്ളവരുടെ പാപങ്ങളുടെ ഉത്തരവാദിത്വം ഞാൻ എന്തിന് ഏറ്റെടുക്കണം എന്ന് മമത ചോദിച്ചു. സംസ്ഥാന സർക്കാർ ജോലികളിൽ അഗ്നി വീരന്മാർക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം അയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് മമതാബാനർജി ഇക്കാര്യം വ്യക്തമാക്കിയത്. 4 വർഷത്തിനുശേഷം കേന്ദ്രം തള്ളുന്ന ഇവർക്ക് സംസ്ഥാന സർക്കാർ എന്തിന് ജോലി നൽകണം? 60 വയസ്സ് വരെ അവരുടെ മുഴുവൻ സൈനിക സേവനത്തിന്റെയും ഉത്തരവാദിത്വം കേന്ദ്രത്തിന് എടുക്കാൻ കഴിയാത്തത് എന്തുകൊണ്ട്? തൊഴിലവസരങ്ങൾ പരിമിതപ്പെടുത്തുന്നതിന് ബിജെപി സർക്കാർ ഉത്തരവാധിയാണ് – മമത ചോദിച്ചു

15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കളിയാക്കാനും മമത മറന്നില്ല.