സ്വർണ്ണ കള്ളക്കടത്തു കേസ്: കസ്റ്റംസിനെതിരെ ആരോപണവുമായി ആർ എസ് എസ് വാരിക

single-img
28 June 2022

സ്വർണ്ണ കള്ളക്കടത്തു അന്വേഷിക്കുന്ന കസ്റ്റംസിനെതിരെ ഗുരുതര ആരോപണവുമായി ആർ എസ് എസ് വാരികയിൽ ലേഖനം. മുഖ്യമന്ത്രിക്കെതിരെ സ്വപ്നാ സുരേഷ് നൽകിയ മൊഴി കസ്റ്റംസിലെ ഇടതു സഹയാത്രികർ മുക്കിയെന്നാണ് കുറ്റപ്പെടുത്തൽ. സംസ്ഥാന ബിജെപി നേതൃത്വം മാറ്റി നിർത്തിയ മുൻ വക്താവ് പി.ആ‌ർ ശിവശങ്കറിൻറെ കവർസ്റ്റോറിയിലാണ് വിമർശനമെന്നതും പ്രധാനമാണ്.

‘മാരീചൻ വെറുമൊരു മാനല്ലെന്ന’ ശിവശങ്കറിൻറെ കവർസ്റ്റോറി കസ്റ്റംസിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണമാണ്. ‘ബിരിയാണി നയതന്ത്ര’ തെളിവുകൾ കസ്റ്റംസിലെ ഇടത് സഹയാത്രികർ നശിപ്പിക്കുകയോ മുക്കുകയോ ചെയ്തെന്നാണ് ലേഖനത്തിലെ പ്രധാന ആരോപണം. സ്വപ്നയുടെ ഇപ്പോഴത്തെ രഹസ്യ മൊഴി രണ്ടു കൊല്ലമായി കസ്റ്റംസിന്റെ കയ്യിൽ ഉള്ളതാണ് എന്നും, ഇ ഡി ആവശ്യപ്പെട്ടിട്ടും കസ്റ്റംസ് ഈ മൊഴി കൈമാറാത്തതു ആരോപണം സാധൂകരിക്കുന്നതാണ് എന്നുമാണ് ലേഖനം പറയുന്നത്.

എൻ ശിവശങ്കരനാണ് തന്റെ പുസ്തകത്തിൽ കസ്റ്റംസിനെ കുറഞ്ഞ തോതിൽ മാത്രം വിമർശിക്കുകയും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ല എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞതും ലേഖനത്തിൽ എടുത്തു കാണിക്കുന്നു.

സ്വർണ്ണക്കടത്ത് വിവാദത്തിൽ സംസ്ഥാന ആർഎസ് സിനുള്ള അതൃപ്തി തന്നെയാണ് മുഖവാരികയിലെ മുഖലേഖനം. ബിജെപി സംസ്ഥാന നേതൃത്വം വക്താവ് സ്ഥാനത്തു നിന്നും പാർട്ടി പരിപാടികളിൽ നിന്നും ഒഴിവാക്കിയ പിആർ ശിവശങ്കറിനെ കൊണ്ട് കവർസ്റ്റോറി എഴുതിത്തിപ്പിച്ചതിനെ ഔദ്യോഗിക നേതിര്ത്വത്തിനുള്ള കുത്തായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.