ബിജെപിയുടെ കൂട്ടുകൂടി സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചു; ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി

single-img
28 June 2022

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജസ്ഥാൻ കോൺഗ്രസിൽ ആഭ്യന്തര കലഹം വീണ്ടും തലപൊക്കുന്നു. ബിജെപിയുടെ കൂട്ടുകൂടി രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് രംഗത്തെത്തി.

കേന്ദ്രസർക്കാരിൽ ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവതുമായി ചേർന്ന് സംസ്ഥാനത്തെ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്നാണ് ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് 2020 ൽ സച്ചിൻ പൈലറ്റിന് പിഴവ് സംഭവിച്ചതായും മധ്യപ്രദേശിലെന്നപോലെ രാജസ്ഥാനിലും സർക്കാർ വീണിരുന്നെങ്കിൽ കിഴക്കൻ രാജസ്ഥാനിലെ ജലസേചന പദ്ധതിയുടെ ജോലികൾ ആരംഭിക്കുമായിരുന്നുവെന്നും പറഞ്ഞിരുന്നു.

മന്ത്രിയുടെ ഈ പ്രസ്താവന വന്ന പിന്നാലെയാണ് സച്ചിൻ പൈലറ്റ് – ബിജെപി കൈകോർക്കൽ വ്യക്തമായെന്ന് ഗഹ്ലോട്ട് ആരോപിച്ചത്. നേരത്തെ 2020ൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജസ്ഥാനിൽ വിമതമുന്നേറ്റങ്ങൾ സച്ചിന്‍ നടത്തിയിരുന്നു. ആ സമയം മുഖ്യമന്ത്രിക്കെതിരെ രാജ് ഭവന് മുന്നിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി ഉയർത്തിയ അരോപണങ്ങൾക്ക് മറുപടിയായി സച്ചിൻ പൈലട്ടും രംഗത്തത്തി. ഇതാദ്യമായല്ല, നേരത്തെയും അശോക് ഗെലോറ്റ് തന്നെ വ്യക്തിപരമായി ആക്രമിച്ചിട്ടുണ്ടെന്നും എന്നാൽ ഗെലോറ്റ് തനിക്ക് പിതാവിനെ പോലെയാണെന്നും സച്ചിൻ പറഞ്ഞു. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ഭരണത്തുടർച്ചക്കായി ഹൈക്കമാൻഡിന് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.