സംസ്ഥാനത്തു വീണ്ടും കോവിഡ് കുതിച്ചുയരുന്നു; ഇന്ന് 15 മരണം
28 June 2022
സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് മാത്രം 4459 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണവും റിപ്പോർട്ട് ചെയ്തു.
ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 1,161 കേസുകളാണ് എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് അഞ്ചും എണറാകുളത്ത് മൂന്നും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് വീതവും ആലപ്പുഴയില്‍ ഒന്നും മരണം റിപ്പോർട്ട് ചെയ്തു.