പൗരത്വ സമര കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി; പിൻവലിച്ചത് വെറും 34 കേസുകൾ മാത്രം

single-img
28 June 2022

പൗരത്വ സമര കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ഉറപ്പ് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന് രേഖകൾ. പൗരത്വ സമരക്കാർക്കെതിരെ എടുത്ത 835 കേസുകളിൽ 34 എണ്ണം മാത്രമാണ് പിൻവലിച്ചതു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നിയമസഭയിൽ കണക്കു വ്യക്തമാക്കിയത്.

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു കേസ് പോലും പിൻവലിച്ചിട്ടില്ല. അതെ സമയം ഏറ്റവും കൂടുതൽ കേസുകൾ പിൻവലിച്ചത് കണ്ണൂർ ജില്ലയിലാണ്. പൗരത്വ സമര കാലത്ത് സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എല്ലാം പിൻവലിക്കുമെന്ന് പിണറായി വിജയൻ പല തവണ ആവർത്തിച്ചിരുന്നു
മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.