ആവിക്കലില്‍ മലിനജല സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ വീണ്ടും കനത്ത പ്രതിഷേധം

single-img
27 June 2022

കോഴിക്കോട് ആവിക്കലില്‍ മലിനജല സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ വീണ്ടും കനത്തപ്രതിഷേധം. പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ദേശീയ പാത ഉപരോധിക്കാൻ വന്ന നാട്ടുകാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.

പുലര്‍ച്ചെ അഞ്ചരയോടെ നാട്ടുകാര്‍ സംഘടിക്കുന്നതിനുമുന്‍പ് ഉദ്യോഗസ്ഥരും ജോലിക്കാരും ആവിക്കലിലെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. പൈലിങ്ങിനുള്ള പ്രാരംഭജോലികളും രാവിലെ തന്നെ ആരംഭിച്ചു. സുരക്ഷയ്ക്കായി വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നിര്‍മാണസ്ഥലത്തേക്ക് കടക്കാനായില്ല. തുടര്‍ന്നാണ് റോഡ് ഉപരോധം തുടങ്ങിയത്.

നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രക്ഷോഭകര്‍ ഇവിടെയും പ്രതിഷേധം തുടരുകയാണ്.