വാഹനാപകടം; റോഡ് മുറിച്ച് കടക്കുന്നതിനിടെ യുഎഇയിൽ മലയാളി യുവതി​ മരിച്ചു

single-img
25 June 2022

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി യുഎഇയിൽ ​ മരിച്ചു. വയനാട് ജില്ലയിലെ മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽ താഴെ ഹഫ്​സലിൻറെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​

ഇവർ ദുബായ് സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെയാണ്​ അപകടം സംഭവിച്ചത് . ലാന്റ് ക്രൂയിസർ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. മകൻ മുഹമ്മദ്​ യിസാൻ. പിതാവ്​: അബൂബക്കർ. മാതാവ്​: റംല. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.