പഴശ്ശിരാജയില്‍ ലഭിച്ച കനിഹ അവതരിപ്പിച്ച നായിക വേഷം നിരസിച്ചു; കാരണം വെളിപ്പെടുത്തി സംയുക്ത

single-img
22 June 2022

ബിജു മേനോനുമായുള്ള വിവാഹത്തോടെ സിനിമാ അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന സംയുക്ത വർമ്മയുടെ തിരിച്ചു വരവിനായി മലയാളികള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. ഹരിഹരന്റെ സംവിധാനത്തിൽ 2009ല്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം പഴശ്ശിരാജയില്‍ കനിഹ അവതരിപ്പിച്ച നായിക വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് സംയുക്ത വര്‍മയെയായിരുന്നു. എന്നാൽ ആ റോള്‍ ആ സമയം സംയുക്ത നിരസിച്ചു. ഇതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

ഓൺലൈൻ മീഡിയയായ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത അതിന്റെ കാരണം വ്യക്തമാക്കിയത്. ‘ ആ സിനിമയിലേക്ക് വിളിക്കുമ്പോൾ മകന്‍ വളരെ ചെറുതായിരുന്നു, ആ സമയത്ത് ഞാന്‍ എന്റെ മദര്‍ഹുഡ് ആസ്വദിക്കുകയായിരുന്നു. മാത്രമല്ല, അപ്പോൾ അഭിനയിക്കാന്‍ ഒന്നും തോന്നിയില്ല അതുകൊണ്ടാണ് ആ റോള്‍ ചെയ്യാതെ ഇരുന്നത്’.

അതേസമയം, അഭിനയവുമായി സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും യോഗാ പഠനവും യോഗ ക്ളാസുകളും ഒക്കെയായി ഇപ്പോഴും സജീവമാണ് സംയുക്ത . ഇവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴും തിരക്കഥകളും സജഷനുകളുമൊക്കെ വരാറുണ്ടെന്നും, പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ലന്നുമാണ് സിനിമയിലേക്കുള്ള തിരിച്ചു വരവിനെ പറ്റിയുള്ള ചോദ്യത്തിന് സംയുക്ത മറുപടി നൽകിയത്.